കെ.​വി. വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി
Wednesday, June 19, 2019 10:37 PM IST
തി​രു​വ​ല്ല : ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ കെ. ​വി. വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​നാ​ക്കി.
ഇ​തോ​ടെ കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ കെ. ​വി. വ​ർ​ഗീ​സി​ന് കൗ​ൺ​സി​ല​ർ സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തി​നൊ​പ്പം ആ​റ് വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.
ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ൽ​കി​യ വി​പ്പു​ക​ൾ നി​ര​ന്ത​ര​മാ​യി ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നു​മാ​യ ആ​ർ. ജ​യ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും സ്ഥാ​ന​മൊ​ഴി​യാ​ൻ കെ. ​വി. വ​ർ​ഗീ​സ് ത​യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് 2017 ഏ​പ്രി​ൽ 18 ന് ​അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ സ്വ​ന്തം മു​ന്ന​ണി​യി​ലെ ആ​റ് അം​ഗ​ങ്ങ​ളെ അ​ട​ർ​ത്തി മാ​റ്റു​ക​യും സ്വ​യം അ​നു​കൂ​ല വോ​ട്ട് ചെ​യ്തും അ​ദ്ദേ​ഹം അ​വി​ശ്വാ​സം അ​തി​ജീ​വി​ച്ചു.
തു​ട​ർ​ന്നാ​ണ് കെ. ​വി. വ​ർ​ഗീ​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​ൻ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റാ​യ ആ​ർ. ജ​യ​കു​മാ​റി​നെ പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച കെ. ​വി. വ​ർ​ഗീ​സി​നെ 2017 ഏ​പ്രി​ലി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു.
തു​ട​ർ​ന്ന് 2018 ഓ​ഗ​സ്റ്റ് 13 ന് ​യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​യി​ന്മേ​ലു​ള്ള ച​ർ​ച്ച​ർ​യ്ക്ക് മു​മ്പാ​യി കെ. ​വി. വ​ർ​ഗീ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചൊ​ഴി​യു​ക​യാ​യി​രു​ന്നു.
2010 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് റി​ബ​ലാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച കെ. ​വി. വ​ർ​ഗീ​സി​നെ പാ​ർ​ട്ടി പി​ന്നീ​ട് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.