ജി​ല്ല​യി​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ളും തി​രോ​ധാ​ന​ങ്ങ​ളും പെ​രു​കു​ന്നു: ബാ​ബു ജോ​ർ​ജ്
Wednesday, June 19, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ദു​രു​ഹ​മ​ര​ണ​ങ്ങ​ളും തി​രോ​ധാ​ന​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് . റാ​ന്നി കൊ​ല്ല​മു​ള​യി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് ഒ​ന്ന​ര​വ​ര്‍​ഷം ക​ഴി​ഞ്ഞു.
പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രു​ന്ന മ​ധു, റാ​ന്നി അ​ടി​ച്ചി​പ്പു​ഴ​യി​ലെ സി​ഞ്ചു​മോ​ന്‍ എ​ന്നി​വ​രു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വും വ​ഴി​മു​ട്ടി. ഏ​റ്റ​വും അ​വ​സാ​നം പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ പാ​റ​ക്ക​ര മ​ട​ക്ക​വി​ള ആ​രോ​മ​ല്‍ ഭ​വ​നി​ല്‍ സ​ത്യ​ന്‍റെ മ​ക​ളും ത​ട്ട എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​മൃ​ത​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടു.
തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ഒ​രു ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഈ ​സ​മ​യം ആ ​വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രി​ല്‍ ഒ​രാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത ശേ​ഷം കാ​ണാ​നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​മൃ​ത​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച നാ​ട്ടു​കാ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും പോ​ലീ​സ് ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നി​ല്ല.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​മൃ​ത​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ന്ന​ലെ മാ​ര്‍​ച്ച് ന​ട​ന്നി​രു​ന്നു. ജി​ല്ല​യി​ല്‍ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും തി​രോ​ധാ​ന​ങ്ങ​ളും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഓ​ഫീ​സ് മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.