ഹാബേൽ കർമ പുരസ്കാരം റോയി വർഗീസിന്
Wednesday, June 19, 2019 10:37 PM IST
കോ​ട്ട​യം: ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ 2019-ലെ ​ക​ർ​മ പു​ര​സ്കാ​ര​ത്തി​ന് തി​രു​വ​ല്ല സി​എ​സ്ഐ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ റോ​യി വ​ർ​ഗീ​സ് അ​ർ​ഹ​നാ​യി.
അ​ധ്യാ​പ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ചെ​യ്ത സേ​വ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഇ​ട​യി​ൽ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ളും മാ​നി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തെ​ന്ന് ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട് അ​റി​യി​ച്ചു.
22-ന് 2.30-​ന് തി​രു​വ​ല്ല ബി​പി​ഡി​സി ഹാ​ളി​ൽ ചേ​രു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.