പ​ത്ത​നം​തി​ട്ട രൂ​പ​ത ദ്വി​ദി​ന അ​സം​ബ്ലി നാ​ളെ മു​ത​ൽ
Wednesday, June 19, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: ’കൃ​പ നി​റ​യു​ന്ന കു​ടും​ബ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത അ​സം​ബ്ലി നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ഓ​മ​ല്ലൂ​ർ ദ​ർ​ശ​നാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന അ​സം​ബ്ലി മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സി​ന​ഡ​ൽ നി​രീ​ക്ഷ​ക​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം മു​ഴു​വ​ൻ സ​മ​യ​വും അ​സം​ബ്ലി​യി​ൽ സം​ബ​ന്ധി​ക്കും.
പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള​ള അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ, വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ, പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ ഉ​ൾ​പ്പെ​ട​ടെ ഇ​രു​നൂ​റോ​ളം പേ​ർ അ​സം​ബ്ലി​യി​ൽ സം​ബ​ന്ധി​ക്കും.
നേ​ര​ത്തെ ഇ​ട​വ​ക ത​ല​ത്തി​ലും വൈ​ദി​ക​ജി​ല്ലാ ത​ല​ത്തി​ലും ന​ട​ത്ത​പ്പെ​ട്ട അ​സം​ബ്ലി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ് രൂ​പ​ത അ​സം​ബ്ലി ന​ട​ക്കു​ന്ന​ത്.
ച​ർ​ച്ച​ക​ൾ, റി​പ്പോ​ർ​ട്ട​വ​ത​ര​ണം, ക്ലാ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​സം​ബ്ലി ദി​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കും. ഒ​ക്ടോ​ബ​ർ എ​ട്ടു മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന സ​ഭാ​ത​ല ദ്വി​തീ​യ അ​സം​ബ്ലി​യു​ടെ മു​ന്നൊ​രു​ക്കം കൂ​ടി​യാ​ണി​ത്.
മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്ത് കോ​ർ​ഡി​നേ​റ്റ​റാ​യും ഫാ. ​ദാ​നി​യേ​ൽ കൊ​ഴു​വ​ക്കാ​ട്ട് അ​സം​ബ്ലി​യു​ടെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.