കു​ന്ന​ന്താ​ന​ത്ത് യോ​ഗ​ദി​നാ​ച​ര​ണം നാ​ളെ
Wednesday, June 19, 2019 10:40 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം ഫീ​ൽ​ഡ് ഔ​ട്ട് റീ​ച്ച് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ സ​മ്പൂ​ർ​ണ യോ​ഗ ഗ്രാ​മ​മാ​യ കു​ന്ന​ന്താ​ന​ത്ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ച​രി​ക്കും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ യോ​ഗാ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളും യോ​ഗ​യും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് യോ​ഗാ​ചാ​ര്യ​ൻ എം.​ജി. ദീ​ലീ​പി​ന്‍റെ ക്ലാ​സ്, പൊ​തു​ജ​ന​ങ്ങ​ളും​ കു​ട്ടി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന യോ​ഗാ​ഭ്യാ​സം എ​ന്നി​വ​യാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.
കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സെ​ന്‍റ് മേ​രീ​സ് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗാ ദി​നാ​ച​ര​ണ​ത്തോ​ടൊ​പ്പം റാ​ലി​യും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളാ​യ ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ന​വോ​ദ​യ സ്കൂ​ൾ കോ​ട്ട​യം എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.