വ​നം വ​കു​പ്പി​നു ഉ​പ​ദേ​ശം മാ​ത്രം, കി​ളി കൂ​ടു​ക​ൾ ക​ണ്ടി​രു​ന്നി​ല്ലെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ
Saturday, June 22, 2019 11:32 PM IST
പ​ത്ത​നം​തി​ട്ട: മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് നി​ന്ന മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ വെ​ട്ടി മാ​റ്റി​യ​പ്പോ​ൾ പ​ക്ഷി​കു​ഞ്ഞു​ങ്ങ​ൾ ച​ത്ത സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ റാ​ന്നി ക​രി​ങ്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​ർ ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​രാ​തി പ​റ​യാ​ൻ എ​ത്തി​യി​രു​ന്നു.

ത​ഹ​സീ​ൽ​ദാ​ർ സ​ന്തോ​ഷ്കു​മാ​ർ പ​രി​ശീ​ല​ന​ത്തി​ന് പോ​യി​രി​ക്കു​ന്ന​തി​നാ​ൽ അ​ഡീ​ഷ​ന​ൽ ത​ഹ​സീ​ൽ​ദാ​ർ​ക്കാ​ണ് ചു​മ​ത​ല. ഇ​വ​രി​ൽ നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് അ​പ​ക​ട​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടെ​ന്ന് കാ​ര​ണ​മാ​ണ് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​ന്‍റെ കോ​പ്പി​യും വ​നം​വ​കു​പ്പി​നെ ഏ​ല്പി​ച്ചു.

താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ നി​ര​ന്ത​രം അ​പ​ക​ട​ക​ര​മാ​യ ചി​ല്ല​ക​ൾ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഇ​വ​ർ പ​റ​യു​ന്നു. പ​ക്ഷി​ക​ളു​ടെ കാ​ഷ്ഠം ദേ​ഹ​ത്ത് വീ​ഴു​ന്ന​താ​യും താ​ലൂ​ക്ക്സ​മി​തി അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

യോ​ഗം മി​നി​റ്റ്സി​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും വ​നം വ​കു​പ്പി​നെ അ​റി​യി​ച്ചു. മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടു​മ്പോ​ൾ മ​ര​ത്തി​ൽ പ​ക്ഷി​ക​ൾ കൂ​ട്ട​ക്കൂ​ട്ടി​യി​രു​ന്ന​താ​യി അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ത​ഹ​സീ​ൽ​ദാ​ർ പ​റ​ഞ്ഞു. ഇ​തേ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​ണ് താ​ലൂ​ക്ക് വി​ക​സ​ന​സ​മ​തി​യി​ൽ കി​ളി​ക​ൾ കാ​ഷ്ഠി​ക്കു​ന്ന പ​രാ​തി​യു​ണ്ടെ​ന്നും പ​റ​ഞ്ഞ​ത്.

മേ​ലി​ൽ പ​ക്ഷി​ക​ൾ പാ​ർ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കു​ന്പോ​ൾ വ​നം​വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യ​ശേ​ഷം വ​നം അ​ധി​കൃ​ത​ർ മ​ട​ങ്ങി. റി​പ്പോ​ർ​ട്ട് റാ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ ഡി​എ​ഫ്ഒ​യ്ക്ക് സ​മ​ർ​പ്പി​ക്കും. വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച​ത്.

ചി​ല്ല​ക​ൾ​താ​ഴെ വീ​ണ​പ്പോ​ൾ അ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ കൊ​ടി​മ​രം ഒ​ടി​ഞ്ഞി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ത്തി​യ​പ്പോ​ൾ വെ​ട്ടി​യി​ട്ട ചി​ല്ല​ക​ൾ അ​വി​ടെ​ത​ന്നെ ഉ​പേ​ക്ഷി​ച്ച് ജോ​ലി​ക്കാ​ർ പോ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് പ​ക്ഷി​കു​ഞ്ഞു​ങ്ങ​ൾ ച​ത്ത​ത് ക​ണ്ട​ത്. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​ണ്പ്ര​തി​ഷേ​ധി​ച്ച​ത്. മ​ര​ചി​ല്ല​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നീ​ക്കി​യ​ത്.