ഒ​ളി​ന്പി​ക്സ് വാ​രാ​ഘോ​ഷം സ​മാ​പ​നം ഇ​ന്ന്
Saturday, June 22, 2019 11:32 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്നു ജി​ല്ല​യി​ൽ ജൂ​ൺ 15 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന ഒ​ളി​മ്പി​ക്സ് വാ​രാ​ഘോ​ഷ​ത്തി​നു സ​മാ​പ​നം കു​റി​ച്ച് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വ​ള്ളം​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് സ​മാ​പ​ന റാ​ലി ആ​രം​ഭി​ച്ച് ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ൽ സ​മാ​പി​ക്കും.

സ​മാ​പ​ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​ധി​നി​ധി​ക​ൾ, രാ​ഷ്ടീ​യ നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​മു​ഖ കാ​യി​ക താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ത​റ ക​ൾ​ച്ച​റ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നെ​ല്ലാ​ടു നി​ന്നാ​രം​ഭി​ച്ച് ഓ​ത​റ​യി​ൽ സ​മാ​പി​ച്ച മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​വും പോ​ലീ​സ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​റു​മാ​യ കെ.​ടി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര​ത്ത​ൺ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ്രൈ​സ് മ​ണി ഉ​ൾ​പ്പ​ടെ സ​മ്മാ​നം ദാ​നം ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.
റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, ര​ഞ്ജി കെ. ​ജേ​ക്ക​ബ്, ജോ​ബി കെ.​ജോ​സ​ഫ്, റെ​ജി. പി​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ സ്കൂ​ളി​ൽ ഒ​ളി​മ്പി​ക് വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ളി​ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ.​പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി.​പി. സെ​ബാ​സ്റ്റ്യ​ൻ, കാ​യി​ക പ​രി​ശീ​ല​ക​രാ​യ ത​ങ്ക​ച്ച​ൻ പി.​ജോ​സ​ഫ്, സോ​മ​ൻ ബാ​ബു, കു​ഞ്ഞു​മോ​ൻ, ജ​യ​ൻ ക​ട​മ്മ​നി​ട്ട അ​ഞ്ച​ലി കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.