ചെ​ങ്ങ​രൂ​ർ മാ​ർ തീ​മോ​ത്തി​യോ​സ് ന​ഗ​റി​ൽ അ​ഞ്ച് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു
Sunday, June 23, 2019 10:25 PM IST
ചെ​ങ്ങ​രൂ​ർ: കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം കൊ​ടു​ത്തു സ​മൂ​ഹ​ത്തി​ൽ ച​ല​നാ​ത്മ​ക​മാ​യ കാ​ര്യ​ങ്ങ​ൾ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ​യും ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ​യും ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക ന്യൂ​യോ​ർ​ക്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ങ്ങ​രൂ​ർ ക​ടു​വാ​ക്കു​ഴി മാ​ർ തീ​മോ​ത്തി​യോ​സ് ന​ഗ​റി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് നി​ർ​മി​ച്ചു ന​ല്കി​യ അ​ഞ്ച് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യോ​ടു ചേ​ർ​ന്നു​ള്ള മ​ഹാ​ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ, ഫാ.​മാ​ത്യു വാ​ഴ​യി​ൽ, ഫാ.​ബി​നോ ജോ​ണ്‍, ഫാ.​സ​ന്തോ​ഷ് അ​ഴ​ക​ത്ത്, എ​ബി മേ​ക്ക​രി​ക്കാ​ട്ട്, ഞ്ജാ​ന​മ​ണി മോ​ഹ​ൻ, ജോ​ണ്‍ വ​ർ​ഗീ​സ് തെ​ക്കേ​നെ​ടും​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം വീ​ടു​ക​ളു​ടെ കൂ​ദാ​ശ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

2019 ഏ​പ്രി​ൽ ര​ണ്ടി​ന് ക​ല്ലി​ട്ട് നി​ർ​മാ​ണ​മാ​രം​ഭി​ച്ച പ​ദ്ധ​തി 82 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി. ജോ​ബി കൊ​ച്ചു​പു​ര​യ്ക്ക​ലാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്. ച​ക്കാ​ല​മു​റി​യി​ൽ സാ​ബു വി. ​ജി​യോ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 24 സെ​ൻ​റ് സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ദി​വം​ഗ​ത​നാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ’മാ​ർ തി​മോ​ത്തി​യോ​സ് ന​ഗ​ർ ’ എ​ന്ന പേ​രി​ലാ​യി​രി​ക്കും അ​ഞ്ച് വീ​ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ഇ​നി അ​റി​യ​പ്പെ​ടു​ക.

അ​മേ​രി​ക്ക​യി​ലെ​യും, കു​വൈ​റ്റി​ലെ​യും മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ ’ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭ​വ​നം’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത എ​ട്ടു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ക​ല്ലൂ​പ്പാ​റ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.