പ്ര​തി​ബ​ദ്ധ​ത​യു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വം നാ​ട് നേ​രി​ടു​ന്നു: മാ​ർ ഐ​റേ​നി​യോ​സ്
Sunday, June 23, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: പ്ര​തി​ബ​ദ്ധ​ത​യു​ള്ള നേ​താ​ക്ക​ന്മാ​രു​ടെ ദാ​രി​ദ്ര്യ​മാ​ണ് നാ​ട് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) പ​ത്ത​നം​തി​ട്ട രൂ​പ​താ നേ​തൃ​ത്വ പ​രി​ശീ​ല​നം സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ൻ സ​ഭ​യി​ലെ അ​ല്മാ​യ​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട ഏ​റെ പി​ന്നോ​ക്ക​മാ​ണ്.

നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റാ​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള വി​ക​സ​ന മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ എം​സി​എ നേ​തൃ​ത്വം താ​ത്പ​ര്യം കാ​ട്ട​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.എം​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ർ​ജ് മാ​ത്യു, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡോ. ആ​ന്‍റോ ക​ണ്ണം​കു​ളം, കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ജോ​സ​ഫ്, ജോ​സ് മാ​ത്യു, വി​ൽ​സ​ൻ പാ​ല​വി​ള, തോ​മ​സ് ഏ​ബ്ര​ഹാം, മാ​ത്യു കെ.​തോ​മ​സ്, ഷീ​ജ ഏ​ബ്ര​ഹാം, ആ​ശ സ​ജി, ജോ​ജി തോ​മ​സ്‌, സു​ബി​ൻ.​കെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
'അ​ല്മാ​യ നേ​തൃ​ത്വം' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​റൂ​ബി​ൾ രാ​ജ് ക്ലാ​സ് ന​യി​ച്ചു.