പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം മെ​ല്ല​പ്പോ​ക്കി​ൽ
Sunday, June 23, 2019 10:25 PM IST
പത്തനംതിട്ട: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ടു​ന്പോ​ൾ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ സ്കൂ​ളു​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം അ​നു​മ​തി ന​ൽ​കി​യ പ​ദ്ധ​തി​ക​ൾ ഭ​ര​ണാ​നു​മ​തി കാ​ത്തും ടെ​ൻ​ഡ​റു​ക​ൾ ന​ൽ​കാ​തെ​യും പാ​തി​വ​ഴി​യി​ലാ​ണ്. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള കം​പ്യൂ​ട്ട​റു​ക​ൾ, സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ ഇ​വ​യും ന​ട​പ്പാ​യി​ല്ല. ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ആ​വ​ശ്യ​മാ​യ പ​ണം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടും പ​ല​തി​നും നാ​ളി​തേ​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.
അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും മി​ക്ക സ്കൂ​ളു​ക​ളി​ലും പ​രാ​ധീ​ത​ക​ൾ തു​ട​രു​ക​യാ​ണ്.
കം​പ്യൂ​ട്ട​റു​ക​ൾ ഇ​ല്ലാ​തെ​യും ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ന​ഷ്ട​മാ​യും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പൊ​തു​വി​ദ്യ​ാഭ്യാ​സ ശാ​ക്തീ​ക​ര​ണം ത​ന്നെ നി​ല​ച്ച മ​ട്ടാ​ണ്. തു​ട​ങ്ങി​വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​തു​മി​ല്ല.
അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ രാ​മേ​ശ്വ​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ അ​നു​വ​ദി​ച്ച നാ​ലോ​ളം സ്മാ​ർ​ട്ട്ക്ലാ​സ് റൂ​മു​ക​ൾ ഇ​തേ​വ​രെ പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​തി​നു​വേ​ണ്ട തു​ക അ​ നു​വ​ദി​ക്കു​ക​യും ക്ലാ​സ്സ് റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
കൂ​ടാ​തെ ഇ​വി​ടേ​യ്ക്കാ​വ​ശ്യ​മാ​യ ലാ​പ്ടോ​പ്പു​ക​ൾ, പ്രോ​ജ​ക്ട​ർ, വൈ​റ്റ് ബോ​ർ​ഡു​ക​ൾ, ലേ​സ​ർ പ്രി​ന്‍റ​ർ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 5,55,500 രൂ​പ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ കെ​ൽ​ട്രോ​ണി​ന് കൈ​മാ​റി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തേ​വ​രെ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല .സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്ന് ഇ​വ വാ​ങ്ങു​ന്ന​തി​ന് അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​ത്.
ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്കൂ​ളു​ക​ളി​ലൊ​ന്നാ​ണി​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി നൂ​റു​ശ​ത​മാ​നം വി​ജ​യം നി​ല​നി​ർ​ത്തു​വാ​നും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 65 ശ​ത​മാ​നം വി​ജ​യ​വും കൈ​വ​രി​ക്കു​വാ​നും ക​ഴി​ഞ്ഞി​രു​ന്നു.
പ്ര​ശ്നം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ കേ​ര​ളാ ഐ​റ്റി മി​ഷ​ൻ ഡ​യ​റ​ക്ട​ർ, കെ​ൽ​ട്രോ​ണ്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റെ എ​ന്നി​വ​രെ സ​മീ​പി​ക്കു​ക​യും ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട സ്കൂ​ളു​ക​ൾ​ക്ക് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന ്സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ​ക്ക് ഫ​ണ്ട് ന​ൽ​കി​യി​ട്ടും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല.
പൊ​തു​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു കോ​ടി, മൂ​ന്നു കോ​ടി തു​ക​ക​ളു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച സ്കൂ​ളു​ക​ളി​ലും ന​ട​പ​ടി​ക​ൾ മെ​ല്ല​പ്പോ​ക്കി​ലാ​ണ്.
എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്ക് ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ക​ത്തു ന​ൽ​കി​യ​താ​ണെ​ങ്കി​ലും ഇ​വ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കു​ക​യാ​ണ്.