മ​ത​സൗ​ഹാ​ർ​ദം ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്ക​രു​ത്; കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Sunday, June 23, 2019 10:25 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ർ​ഷ​ഭാ​ര​ത സം​സ്കാ​ര​ത്തി​ന്‍റെ ത​നി​മ​യും ന​ന്മ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത​യും ഉ​ൾ​ക്കൊ​ണ്ട് നൂ​റ്റാ​ണ്ടു​ക​ളാ​യി ഭാ​ര​ത​സ​മൂ​ഹം ഹൃ​ദ​യ​ത്തി​ലേ​റ്റു​വാ​ങ്ങി ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി സം​ര​ക്ഷി​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​വാ​ൻ ആ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​ജീ​വി​ത​ത്തി​നും സാ​മൂ​ഹ്യ വ്യ​വ​സ്ഥി​തി​ക​ൾ​ക്കു​മെ​തി​രേ അ​നു​ദി​നം വ​ർ​ഗീ​യ ഭീ​ക​ര​വാ​ദി​ക​ൾ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ പൊ​തു​സ​മൂ​ഹം നി​സാ​ര​വ​ത്ക്ക​രി​ക്ക​രു​ത്.
വ​ർ​ഗ​സ​മ​ര​ങ്ങ​ളും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്പോ​ൾ ക്രൈ​സ്ത​വ വി​ശ്വാ​സ​ങ്ങ​ൾ​ക്കും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കും സ​ഭ​യു​ടെ മ​ഹ​ത്താ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ഉ​യ​രു​ന്ന ആ​ക്ഷേ​പ അ​വ​ഹേ​ള​ന​ങ്ങ​ളി​ൽ സ​മ​ചി​ത്ത​ത​യോ​ടെ പ്ര​തി​ക​രി​ക്കാ​ൻ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നാ​ക​ണം. ഭി​ന്ന​ത​ക​ൾ മ​റ​ന്ന് സ​ഭ​യി​ൽ കൂ​ട്ടാ​യ്മ​യും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്തു​വാ​നും വി​ശ്വാ​സ​ത്തി​ൽ ആ​ഴ​പ്പെ​ട്ട് മു​ന്നേ​റു​വാ​നും പ​ര​സ്പ​രം സ്നേ​ഹം പ​ങ്കു​വ​ച്ച് സ​മാ​ധാ​ന​വും ഐ​ക്യ​വും ആ​ത്മീ​യ​ത​യും ഊ​ട്ടി​യു​റ​പ്പി​ക്കു​വാ​നും ക്രൈ​സ്ത​വ​ർ​ക്കാ​ക​ണം.
കൂ​ട്ടാ​യ്മാ ചൈ​ത​ന്യ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തും സ​ഭ​യേ​യും സ​മു​ദാ​യ​ത്തെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​ക​ൾ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല.
ആ​രാ​ധ​ന​ക്ര​മം, വി​വി​ധ അ​ല്മാ​യ സം​ഘ​ട​ന​ക​ളു​ടെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ജ​പാ​ല​ന ന​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഐ​ക്യ​രൂ​പം അ​നി​വാ​ര്യ​മാ​ണ്.
ഭി​ന്നി​ച്ചു നി​ൽ​ക്കാ​തെ കൂ​ട്ടാ​യ്മ​യി​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത തി​രി​ച്ച​റി​ഞ്ഞ് വി​വി​ധ ക്രൈ​സ്ത​വ സ​ഭാ​വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​മ​യു​ടെ​യും സ്വ​രു​മ​യു​ടെ​യും ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യ​ർ വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.