മാ​ലി​ന്യ​നീ​ക്കം; ന​ഗ​ര​സ​ഭ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധം
Sunday, June 23, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഭ​ര​ണ​നേ​തൃ​ത്വം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി​യ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് പ​ത്ത​നം​തി​ട്ട റോ​ട്ട​റി​ക്ല​ബ് ഫ്ള​വേ​ഴ്സ് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.പ്ര​സി​ഡ​ന്‍റ് ലൗ​ലി മ​നോ​ജ് ക​ല്ലു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ ഷാ​ജി ചേ​ന്പാ​ല​യ​ത്ത് പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി സു​ജ ഷി​ബു കു​ന്നി​ത്തോ​ട്ടം. ജാ​സ്മി​ൻ അ​നി​ൽ, സൂ​സ​ൻ ആ​ന്‍റ​ണി, ഗീ​ത ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​വേ​ദ​നം ന​ൽ​കി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കൈ​പ്പ​ട്ടൂ​ർ, ക​ട​വ് ജം​ഗ്ഷ​ൻ, തൃ​പ്പാ​റ, വെ​ള്ള​പ്പാ​റ, ചി​റ​യി​ൽ​പ്പ​ടി, ച​ന്ദ​ന​പ്പ​ള്ളി അ​ടൂ​രി​ലേ​ക്ക് ന​ട​ത്തി​വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​താ​ദ​ൾ എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സോ​മ​ൻ പാ​ന്പാ​യി​ക്കോ​ട് ഗ​താ​ഗ​ത മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നി​വേ​ദ​ക​സം​ഘ​ത്തി​ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യി സോ​മ​ൻ പ​റ​ഞ്ഞു.