കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് മാ​ട്രി​മോ​ണി സംരംഭം: വീണാ ജോർജ്
Sunday, June 23, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് കു​ടും​ബ​ശ്രീ മാ​ട്രി​മോ​ണി പ​ദ്ധ​തി​യെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ മാ​ട്രി​മോ​ണി​യ​ല്‍ ശാ​ഖ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
ഏ​റ്റ​വും മി​ക​ച്ച രീ​തി​ലു​ള​ള ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി​ക്കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് സ്ത്രീ​ക​ള്‍​ക്കാ​ണ്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​മെ​ന്ന​ത് കു​ടു​ബ​ശാ​ക്തീ​ക​ര​ണം കൂ​ടി​യാ​ണ്. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ്വ​സ്ത സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ കു​ടു​ബ​ശ്രീ​യു​ടെ നൂ​ത​ന പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​വി​ധു മു​ഖ്യ​പ്ര​ഭാ​ഷാ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ലി​സ​ബേ​ത്ത് അ​ബു, വി​നീ​ത അ​നി​ല്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ വി.​എ​സ്. സീ​മ, കെ.​എ​ച്ച്. സ​ലീ​ന, എ.​മ​ണി​ക​ണ്ഠ​ന്‍, അ​ജി​ത് കു​മാ​ര്‍, കു​ടും​ബ​ശ്രീ മാ​ട്രി​മോ​ണി ഡ​യ​റ​ക്ട​ര്‍ സി​ന്ധു ബാ​ല​ന്‍, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ എ​ലി​സ​ബ​ത്ത് ജി. ​കൊ​ച്ചി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ മി​ഷ​ന്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ സ്റ്റെം-​ഇ​ന്‍​സി​നാ​ണ് (സ്‌​കി​ല്‍ ട്രെ​യി​നിം​ഗ് എം​പ​വ​ര്‍​മെ​ന്‍റ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്) കു​ടും​ബ​ശ്രീ മാ​ട്രി​മോ​ണി​യു​ടെ ചു​മ​ത​ല. സം​സ്ഥാ​ന​ത്ത് മു​ഴു​വ​ന്‍ കു​ടും​ബ​ശ്രീ മാ​ട്രി​മോ​ണി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ നേ​രി​ട്ട് ന​ട​ത്തു​ന്ന സം​രം​ഭ​മാ​യ​തി​നാ​ല്‍ അ​പേ​ക്ഷ​ക​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മാ​ണ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക.
വി​വാ​ഹ​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ഒ​രു കു​ടും​ബ​വും ച​തി​ക്കു​ഴി​യി​ല്‍ വീ​ഴ​രു​തെ​ന്ന നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വാ​ഹ ബ്യൂ​റോ​യു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ സൂ​ക്ഷ്മ​സം​രം​ഭ​മാ​യ മാ​ട്രി​മോ​ണി​യ​ലി​ലൂ​ടെ അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ അ​വ​രു​ടെ മ​ക്ക​ള്‍​ക്കും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും വ​ധൂ​വ​ര​ന്‍​മാ​രെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ആ​ര്‍​ക്കും കു​ടും​ബ​ശ്രീ മാ​ട്രി​മോ​ണി​യ​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ്ത്രീ​ക​ള്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. പു​രു​ഷ​ന്‍​മാ​ര്‍​ക്ക് 1000 രൂ​പ​യാ​ണ് ഫീ​സ്. അ​പേ​ക്ഷ​ക​ര്‍​ക്ക് www.kudumbashreemtarimonial.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. മാ​ട്രി​മോ​ണി​യ​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ കു​ടും​ബം, വി​ദ്യാ​ഭ്യാ​സം, ജോ​ലി, സാ​മൂ​ഹ്യ​പ​ശ്ചാ​ത്ത​ലം, പോ​ലീ​സ് കേ​സു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ എ​ല്ലാം അ​ന്വേ​ഷി​ക്കും. ഇ​വ മ​ന​സി​ലാ​ക്കി​യ ശേ​ഷ​മേ സൈ​റ്റി​ല്‍ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള​ളൂ. അ​തി​നാ​യി കു​ടും​ബ​ശ്രീ​യു​ടെ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.