കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​ഴി​വ്
Sunday, June 23, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ല​പൂ​ര്‍​വ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി താ​ലൂ​ ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​ പ​ത്രി​യി​യി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ്, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, റേ​ഡി​ യോ​ഗ്രാ​ഫ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.
സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്തി​ക​യി​ലേ​ക്ക് ജി​എ​ന്‍​എ​മ്മും ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്ക​ണം.
ഡി​എം​എ​ല്‍​റ്റി​യും ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും പാ​രാ​മെ​ഡി​ക്ക​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​ണ് ലാ​ബ് ടെ​ക്‌​നീ​ഷ്യ​നു​ള്ള യോ​ഗ്യ​ത.
ഡി​ആ​ര്‍​റ്റി​യും ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും കേ​ന്ദ്ര പാ​രാ​മെ​ഡി​ക്ക​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​മു​ള്ള​വ​ര്‍​ക്ക് റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
പ്രാ​യ​പ​രി​ധി 40 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും
സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​ പ്പു​ക​ളും സ​ഹി​തം അ​പേ​ക്ഷ 27ന​കം നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്ക​ ണം.