ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് മ​ന്ത്രി തോ​മ​സ് ഐ​സ​ക് ; ക്യൂ​വി​ലേ​ക്കു മാ​റ്റി​യ 19.10 കോ​ടി രൂ​പ​യി​ല്‍ 18.65 കോ​ടി രൂ​പ​യും കൈ​മാ​റി
Sunday, June 23, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ടി​ച്ചു​മാ​റ്റി​യെ​ന്ന ആ​രോ​പ​ണം രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്ക് വ​ച്ചു​ള്ള അ​സം​ബ​ന്ധ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്. കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്‍​നി​ര്‍​ത്തി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് ആ​രോ​പ​ണ​ത്തി​നു പി​ന്നി​ലെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
ട്ര​ഷ​റി​യി​ല്‍ ബി​ല്ലു സ​മ​ര്‍​പ്പി​ച്ചി​ട്ടും പ​ണം ല​ഭ്യ​മാ​യി​ല്ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​വി​ഹി​ത​ത്തി​ല്‍ നി​ന്ന് 63 കോ​ടി രൂ​പ തി​രി​ച്ചെ​ടു​ത്തു എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ധ​ന​വ​കു​പ്പി​നെ​തി​രെ ഉ​ണ്ടാ​യ​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
ര​ണ്ടു പ്ര​ശ്‌​ന​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽക​ഴി​ഞ്ഞ വ​ര്‍​ഷം വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​ക​ളി​ല്‍ 20 ശ​ത​മാ​നം കു​റ​വു വ​രു​ത്തി പ്ര​ള​യ​ച്ചെ​ല​വു​ക​ള്‍​ക്കു​വേ​ണ്ടി നീ​ക്കി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​പ്പോ​ഴും ത​ദ്ദേ​ശ​ഭ​ര​ണ പ​ദ്ധ​തി​ക​ളി​ല്‍ ഒ​രു വെ​ട്ടി​ക്കു​റ​വും വ​രു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. മാ​ര്‍​ച്ച് 31 ന് ​മു​മ്പ് ത​ദ്ദേ​ശ​ഭ​ര​ണ പ​ദ്ധ​തി​യു​ടെ 85 ശ​ത​മാ​നം പ​ണ​വും ട്ര​ഷ​റി​യി​ല്‍ നി​ന്നും ന​ല്‍​കി.
ട്ര​ഷ​റി​യി​ല്‍ ബി​ല്ല് സ​മ​ര്‍​പ്പി​ച്ചി​ട്ടും പ​ണം ന​ല്‍​കാ​തെ ക്യൂ​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് 837 കോ​ടി രൂ​പ​യു​ടെ ബി​ല്ലു​ക​ളാ​ണ്. അ​തി​ല്‍ 808 കോ​ടി രൂ​പ ട്ര​ഷ​റി​യി​ല്‍ നി​ന്നും ഈ ​ധ​ന​കാ​ര്യ വ​ര്‍​ഷ​ത്തി​ല്‍ മാ​റി ന​ല്‍​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 29 കോ​ടി രൂ​പ ബി​ല്ലു​ക​ള്‍ പു​ന​ർ സ​മ​ര്‍​പ്പി​ച്ചാ​ല്‍ ഉ​ട​ന്‍ ന​ല്‍​കു​ന്ന​തി​ന് യാ​തൊ​രു ത​ട​സ​വു​മി​ല്ല. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 19.10 കോ​ടി രൂ​പ​യു​ടെ ബി​ല്ലു​ക​ളാ​ണ് മാ​ര്‍​ച്ച് അ​വ​സാ​നം ക്യൂ​വി​ലേ​യ്ക്കു മാ​റ്റി​യ​ത്. അ​തി​ല്‍ 18.65 കോ​ടി രൂ​പ​യും ഇ​തി​ന​കം മാ​റി​യി​ട്ടു​ണ്ട്. വെ​റും 45 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ന​ട​പ​ടി​ക്ര​മം പാ​ലി​ക്കു​ന്ന​ത​നു​സ​രി​ച്ച് മാ​റും. ഇ​നി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റ​എ പ​ദ്ധ​തി​വി​ഹി​ത​ത്തി​ല്‍ നി​ന്ന് 63 കോ​ടി രൂ​പ തി​രി​ച്ചെ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണം. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഈ ​തു​ക കു​റ​വു​വ​രു​മെ​ന്നും അ​തു​മൂ​ലം പു​തി​യ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് ആ​രോ​പ​ണം. ഇ​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.സ്പി​ല്‍ ഓ​വ​ര്‍ മൂ​ലം ക്യൂ​വി​ലേ​യ്ക്ക് മാ​റി​യ​ത് 19.10 കോ​ടി രൂ​പ​യാ​ണ്.
ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം 20 ശ​ത​മാ​നം സ്പി​ല്‍ ഓ​വ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ ക്യൂ​വി​ലേ​യ്ക്ക് മാ​റ്റി​യ ബി​ല്ലു​ക​ളു​ടെ ആ​കെ​ത്തു​ക അ​നു​വ​ദ​നീ​യ​മാ​യ സ്പി​ല്‍ ഓ​വ​ര്‍ തു​ക​യെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍, അ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്പി​ല്‍ ഓ​വ​ര്‍ അ​ര്‍​ഹ​ത 17 കോ​ടി രൂ​പ​യാ​ണ്. ബാ​ക്കി ര​ണ്ടു കോ​ടി​യാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ക്യൂ​വി​ലു​ള്ള ബി​ല്ലു​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി അ​ലോ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണ​ല്ലോ ന​ല്‍​കു​ന്ന​ത്. നി​യ​മ​പ​ര​മാ​യി അ​ങ്ങ​നെ ക​ഴി​യൂ. ഈ ​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ ത​യാ​റാ​ക്കി ക​ഴി​ഞ്ഞ​തി​നാ​ല്‍ പ​ണം തി​ക​യാ​തെ വ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. ഇ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. 20 ശ​ത​മാ​നം അ​ട​ങ്ക​ല്‍ വ​ര്‍​ധി​പ്പി​ച്ചു​കൊ​ണ്ട് പ​ദ്ധ​തി റി​വൈ​സ് ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
ക്യൂ​വി​ലു​ണ്ടാ​യി​രു​ന്ന ബി​ല്ലു​ക​ളു​ടെ തു​ക ഇ​വി​ടെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ മ​തി. ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും 20 ശ​ത​മാ​നം വ​ര്‍​ധ​ന ഇ​തി​നു മ​തി​യാ​കും. കൂ​ടു​ത​ല്‍ തു​ക​ക​ള്‍ ക്യൂ​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​നു​ക​ള്‍​ക​ളു​ടെ കാ​രി​ഓ​വ​ര്‍ തു​ക 30 ശ​ത​മാ​ന​മാ​ണ്. ഇ​തു​കൊ​ണ്ടും തി​ക​യാ​തെ വ​ന്നാ​ല്‍ ഇ​ത്ത​രം കേ​സു​ക​ള്‍ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.സ്പി​ല്‍​ഓ​വ​റ​ട​ക്കം അ​ടു​ത്ത വ​ര്‍​ഷ​ത്തേ​യ്ക്കു​വേ​ണ്ടി അ​ധി​ക തു​ക അ​നു​വ​ദി​ക്ക​ണം എ​ന്നാ​ണ​ല്ലോ ആ​വ​ശ്യം.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഏ​തെ​ങ്കി​ലും കാ​ല​ത്ത് സ്പി​ല്‍​ഓ​വ​ര്‍ പ്രോ​ജ​ക്ടു​ക​ള്‍​ക്ക് അ​ധി​ക പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​കീ​യാ​സൂ​ത്ര​ണ​കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന കാ​രി​ഓ​വ​ര്‍ സ​മ്പ്ര​ദാ​യം​പോ​ലും അ​വ​ര്‍ നി​ര്‍​ത്ത​ലാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.
ജ​ന​കീ​യാ​സൂ​ത്ര​ണം തു​ട​ങ്ങി​യ കാ​ല​ത്ത് ന​ട​പ്പി​ലാ​ക്കി​യ ധ​ന​വി​ന്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന് ര​ണ്ട് പ്ര​ത്യേ​ക​ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ആ​ദ്യ​ത്തേ​ത്, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി പ​ണം നാ​ല് ഗ​ഡു​ക്ക​ളാ​യി അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കും. അ​ത് അ​വ​രു​ടെ പ്ലാ​ന്‍ പി​ഡി അ​ക്കൗ​ണ്ടി​ലി​ട്ട് ആ​വ​ശ്യാ​നു​സ​ര​ണം ചെ​ല​വ​ഴി​ക്കു​ക​യാ​ണ് പ​തി​വ്. ര​ണ്ടാ​മ​താ​യി, 20 ശ​ത​മാ​നം കാ​രി​ഓ​വ​റാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. 80 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ പ​ണം ചെ​ല​വ​ഴി​ച്ച​വ​ര്‍​ക്ക് ആ ​കു​റ​വു വ​ന്ന തു​ക ന​ഷ്ട​പ്പെ​ടും. ബാ​ക്കി​യു​ള്ള​വ 20 ശ​ത​മാ​നം കാ​രി​ഓ​വ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.
20 ശ​ത​മാ​നം തു​ക​യ്ക്കു​ള്ള സ്പി​ല്‍​ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷ​വും അ​വ​ര്‍​ക്ക് തു​ട​ര്‍​ന്ന് ന​ട​ത്താം.2003 ല്‍ ​യു​ഡി​എ​ഫ് ഈ ​സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ച്ചു. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ​ണം അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കു​ന്ന​തി​നു പ​ക​രം മ​റ്റു ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍​പോ​ലെ ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച് ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഫ​ണ്ടി​ല്‍ നി​ന്നും പ​ണം പി​ന്‍​വ​ലി​ക്കു​ന്ന സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ന്നു.
മാ​ര്‍​ച്ച് 31 ന് ​ചെ​ല​വാ​കാ​ത്ത പ​ണം പൂ​ര്‍​ണ​മാ​യും ലാ​പ്‌​സാ​വു​ക​യും ചെ​യ്യു​ന്നു. നി​ല​വി​ല്‍ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 2000 കോ​ടി​യോ​ളം രൂ​പ തി​രി​ച്ചെ​ടു​ത്തു. സ്പി​ല്‍​ഓ​വ​ര്‍ പ്രോ​ജ​ക്ടു​ക​ള്‍​ക്കു​ള്ള കാ​രി​ഓ​വ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.
2006 ല്‍ ​വ​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ലോ​ട്ട്‌​മെ​ന്റ് സം​വി​ധാ​നം തി​രി​കെ കൊ​ണ്ടു​വ​ന്ന​തി​ലൂ​ടെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി മു​ന്‍​കാ​ല​ങ്ങ​ളി​ലെ​പോ​ലെ മാ​ര്‍​ച്ച് മാ​സം ക​ഴി​ഞ്ഞാ​ല്‍ സ്പി​ല്‍ ഓ​വ​ര്‍ തു​ട​രു​ന്ന​തി​നു​ള്ള അ​നു​മ​തി​യും കാ​രി​ഓ​വ​ര്‍ പ​ണ​വും അ​നു​വ​ദി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യോ​ട് സ​ര്‍​ക്കാ​രി​ന് ഒ​രു വി​വേ​ച​ന​വു​മി​ല്ല. മ​റ്റെ​ല്ലാ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണ്. അ​ത്ത​ര​ത്തി​ല്‍​ത്ത​ന്നെ കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.