കാ​ര്‍​ഷി​ക മേ​ഖ​ല സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Monday, June 24, 2019 10:54 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക്കാ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ സ​മ്പൂ​ര്‍​ണ എ​ന്ന സൂ​ക്ഷ്മ മൂ​ല​ക വ​ള​ത്തി​ന്‍റെ പ്ര​യോ​ഗം, നെ​ല്ലി​ന്‍റെ ജൈ​വ രീ​തി​യി​ലു​ള്ള രോ​ഗ കീ​ട​നി​യ​ന്ത്ര​ണം, തെ​ങ്ങി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​യോ​ജി​ത വ​ള​പ്ര​യോ​ഗം,

തെ​ങ്ങി​ന്‍റെ വേ​രി​നോ​ടു ചേ​ര്‍​ന്നു​ള്ള അ​മ്ല​ത കു​റ​യ്ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ, വാ​ഴ​യു​ടെ പി​ണ്ടി​പ്പു​ഴു​വി​നെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ, മ​ഴ​മ​റ​ക​ളി​ലെ കാ​ബേ​ജ് കൃ​ഷി, ഇ​ഞ്ചി​യു​ടെ മൂ​ട് ചീ​യ​ല്‍ രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ, മു​ട്ട​ക്കോ​ഴി പ​രി​പാ​ല​ന​ത്തി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, ക​ന്നു​കാ​ലി​വ​ള​ര്‍​ത്ത​ലി​ലെ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, മ​ഴ​ക്കാ​ല​ത്തേ​ക്ക് ക​ന്നു​കാ​ലി​ക​ള്‍​ക്ക് തീ​റ്റ സം​ഭ​രി​ച്ച് സൂ​ക്ഷി​ക്കു​വാ​നു​ള്ള സൈ​ലേ​ജ് സാ​ങ്കേ​തി​ക വി​ദ്യ, ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യ​ത്.

കാ​ല​ത്തി​ന​നു​ശ്രു​ത​മാ​യി പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദ​ന വ​ർ​ധ​ന​വും അ​തോ​ടൊ​പ്പെ വ​രു​മാ​ന വ​ര്‍​ധ​ന​വും നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി ക​ര്‍​ഷ​ക​രി​ലെ​ത്തി​ക്കാ​നു​ള്ള കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും കാ​ര്‍​ഷി​ക മേ​ഖ​ലാ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ചെ​യ്തു​കൊ​ണ്ട് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​യാ​മ്മ തോ​മ​സ്. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​വ​ത​ര​ണം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് നി​ര്‍​വ​ഹി​ച്ചു.

കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റു​മാ​രാ​യ വി​നോ​ദ് മാ​ത്യു, ഡോ. ​റി​ന്‍​സി കെ. ​ഏ​ബ്ര​ഹാം, ഡോ. ​സെ​ന്‍​സി മാ​ത്യു എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജോ​യ്‌​സി കെ. ​കോ​ശി, സീ​നി​യ​ര്‍ വെ​റ്റ​റ​ന​റി സ​ര്‍​ജ​ന്‍ ഡോ. ​സു​ബ്ബ​യ്യ​ന്‍, ഫി​ഷ​റീ​സ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. പ്രി​ന്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ഇ​ഞ്ചി​യു​ടെ മൂ​ടു ചീ​യ​ലി​നെ​തി​രെ ബ​യോ​കാ​പ്സ്യൂ​ൾ

തി​രു​വ​ല്ല: ഇ​ഞ്ചി​ക​ര്‍​ഷ​ക​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യ മൂ​ട് ചീ​യ​ലി​ന് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ജൈ​വ നി​യ​ന്ത്ര​ണ​മാ​ര്‍​ഗ​വു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം. ഭാ​ര​തീ​യ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ കോ​ഴ​ക്കോ​ട് കേ​ന്ദ്ര സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ത​യാ​റാ​ക്കി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ജി​ആ​ര്‍ ബി 35 ​എ​ന്ന പേ​രി​ലു​ള്ള ബ​യോ​കാ​പ്സ്യൂ​ള്‍. ഒ​രു കാ​പ്സ്യൂ​ള്‍ 200 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ ക​ല​ക്കി​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ഇ​ഞ്ചി​യു​ടെ വി​ത്ത് പ​രി​ച​ര​ണ​ത്തി​നും ന​ട്ട് ഒ​രു മാ​സ​ത്തി​നു ശേ​ഷ​വും ജി​ആ​ര്‍ ബി 35 ​പ്ര​യോ​ഗി​ക്ക​ണം. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി ജി​ആ​ര്‍ ബി 35 ​വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​വ​ശ്യ​മു​ള്ള​വ​ര്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 9645027060, 9447801351.