വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തും: പി. ​എ​ൻ.​സു​രേ​ഷ്
Monday, June 24, 2019 10:54 PM IST
കോ​ഴ​ഞ്ചേ​രി: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി ശ​ക്തി​പ്പെ​ട​ണ​മെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പു​രോ​ഗ​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം മു​ൻ വൈ​സ്ചാ​ൻ​സ​ല​ർ പി.​എ​ൻ. സു​രേ​ഷ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഭാ​സം​ഗ​മം 2019 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. വ​ർ​ഗീ​സ് ഫി​ലി​പ്പ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ​റി മാ​ത്യു സാം, ​കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ദാ​നി​യേ​ൽ റ്റി. ​ഫി​ലി​പ്പ്, റ്റി.​എം. ഫി​ലി​പ്പ്, ബാ​ബു​ക്കു​ട്ടി വ​റു​ഗീ​സ്, വ​റു​ഗീ​സ് സാ​മു​വേ​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മി​നി തോ​മ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​നി മാ​ത്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം സ്കൂ​ളി​ന് സ​മ്മാ​നി​ച്ചു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.