സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് വ​ലു​ത് - ജി​ല്ലാ ക​ള​ക്ട​ര്‍
Monday, June 24, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ളു​ടെ സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​നം വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ്. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ന്വ​യം-2019 സം​യോ​ജ​ന ശി​ല്പ​ശാ​ല കു​മ്പ​ഴ ഹി​ല്‍​സ് പാ​ര്‍​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്ത്രീ ​ജീ​വി​ത​ത്തെ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​മാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് ജീ​വി​ത മാ​ര്‍​ഗ​മു​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ഭാ​വി​യു​ടെ ആ​വ​ശ്യം. അ​ടു​ത്ത ത​ല​മു​റ​യ്ക്ക് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി.​സ​ത്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കു​ടും​ബ​ശ്രീ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​വി.​പ്ര​മോ​ദ് സം​യോ​ജി​ത പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍, മെം​ബ​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​ര്‍, ക്ഷേ​മ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.