മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി നി​ർ​ദേ​ശി​ച്ച സ്ഥ​ലം കൈ​മാ​റി​യ​ത് ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണം: അ​ജീ​ബ
Monday, June 24, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ ഖ​ര മാ​ലി​ന്യ​സം​സ്ക്ക​ര​ണ​ത്തി​നാ​യി നി​ർ​ദ്ദേ​ശി​ച്ച സ്ഥ​ലം ജി​ല്ലാ വെ​റ്റ​റി​ന​റി​കേ​ന്ദ്രം പ​ണി​യാ​ൻ വി​ട്ടു​കൊ​ടു​ത്ത​ത് 2005 ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണെ​ന്ന് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജീ​ബ എം. ​സാ​ഹി​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
1.27 ഏ​ക്ക​ർ സ്ഥ​ലം ന​ഗ​ര​സ​ഭ​യ്ക്കു തോ​ട് പു​റ​ന്പോ​ക്ക് വി​ട്ടു​കി​ട്ടി​യ​താ​ണ്.ഏ​റെ​ക്കാ​ലം ആ ​സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്ന​തു​മാ​ണ്. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി നി​ശ്ച​യി​ച്ച സ്ഥ​ലം കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് അ​ന്ന​ത്തെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ഏ​ബ​ൽ മാ​ത്യു രേ​ഖാ മൂ​ലം ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ എ​തി​ർ​പ്പ് വ​ക​വ​യ്ക്കാ​തെ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം പ​ണി​യാ​ൻ അ​ന്നു വി​ട്ടു​കൊ​ടു​ത്തു. ബാ​ക്കി​കി​ട​ന്ന സ്ഥ​ലം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലി​നും ന​ൽ​കാ​ൻ അ​ന്ന് തീ​രു​മാ​നി​ച്ചു. ഇ​തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി അ​വ​ർ ആ​രോ​പി​ച്ചു.
സ​മീ​പ​ത്തെ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കാ​നും അ​വ​ർ​ക്ക് വ​ഴി ഉ​ണ്ടാ​ക്കാ​നു​മാ​ണ് ഇ​തു ചെ​യ്ത​തെ​ന്ന് അ​ജീ​ബ പ​റ​ഞ്ഞു.
2000-2005 ലെ ​യു​ഡി​എ​ഫ് കൗ​ൺ​സി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി​യ്ക്കും മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ൽ​കി​യ അ​പേ​ക്ഷ​യെ​തു​ട​ർ​ന്ന് 3.78 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
അ​തി​ൽ 80 ല​ക്ഷം പി​ന്നീ​ടു വ​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ചെ​ല​വ​ഴി​ച്ചു. ബാ​ക്കി തു​ക ന​ഷ്ട​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യ്ക്ക് മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് സ്ഥ​ല​മി​ല്ലെ​ന്നു കാ​ണി​ച്ച് ക​ത്തും ന​ൽ​കു​ക​യു​ണ്ടാ​യി.
ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ന​ഗ​ര​സ​ഭ​യ്ക്കു​ണ്ടാ​യ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം അ​ന്ന​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​ക്കാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.
ഇ​പ്പോ​ൾ സ്വ​ന്തം സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​സം​സ്ക​ര​ണം ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നു. എ​ന്നാ​ൽ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്ത് ത​ന്നെ തോ​ട് പു​റേ​മ്പാ​ക്ക് സ്ഥ​ലം കി​ട​പ്പു​ണ്ട്. ഈ ​സ്ഥ​ലം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.
ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ഇ​പ്പോ​ഴെ​ത്തെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ന​ഗ​ര​മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യേ​ക്കും

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ . ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ത​യാ​റാ​യി ഒ​രു ഏ​ജ​ൻ​സി എ​ത്തി​യ​താ​ണ് ഒ​രാ​ഴ്ച​യാ​യി നി​ൽ​ക്കു​ന്ന മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ വ​ർ​ധി​ക്കു​ന്ന​ത്.
നേ​ര​ത്തെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു കൊ​ണ്ടി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ അ​തി​ന് സ​മ്മ​തി​ക്കാ​തെ വ​ന്ന​താ​ണ് മാ​ലി​ന്യ പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് പ​ല​ത​ര​ത്തി​ലും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കീ​റാ​മു​ട്ടി​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ട​യി​ൽ മാ​ലി​ന്യം ഏ​റ്റെ​ടു​ത്ത് ന​ഗ​ര​ത്തി​ന് വെ​ളി​യി​ൽ കൊ​ണ്ടു പോ​കാ​ൻ ഒ​രു ഏ​ജ​ൻ​സി വ​ന്നെ​ങ്കി​ലും ഫീ​സ് കൂ​ടു​ത​ലാ​ണെ​ന്നു പ​റ​ഞ്ഞ വ്യാ​പാ​രി​ക​ൾ ഇ​തി​നോ​ടു യോ​ജി​ച്ചി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​ണ് ഇ​തി​നു ത​യാ​റാ​യി വ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ട് മൂ​ന്ന് ദി​വ​സം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കും.
ഇ​തി​നി​ട​യി​ൽ വ്യാ​പാ​രി​ക​ളു​മാ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് അ​ന്തി​മ രൂ​പം ത​യാ​റാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ പേ​ഴ്സ​ൺ ഗീ​താ സു​രേ​ഷ് പ​റ​ഞ്ഞു.