വീ​ട്ട​മ്മ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്തൃ​സ​ഹോ​ദ​ര​നു ത​ട​വും പി​ഴ​യും
Tuesday, June 25, 2019 10:10 PM IST
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യെ​യും മ​ക്ക​ളെ​യും തീ​വ​ച്ചും വെ​ടി​വ​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്തൃ​സ​ഹോ​ദ​ര​നു ത​ട​വും പി​ഴ​യും. പു​ല്ലാ​ട് കു​ന്ന​ത്തും​ക​ര പു​ത്ത​ൻ​പു​ര​യി​ൽ പ്ര​സ​ന്ന​കു​മാ​റി​നെ (52)യാ​ണ് ശി​ക്ഷി​ച്ച​ത്.
വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 19 വ​ർ​ഷ​വും ആ​റു​മാ​സ​വും ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കൂ​ടാ​തെ 81,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി സാ​നു എ​സ്. പ​ണി​ക്ക​ർ ഉ​ത്ത​ര​വാ​യി. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭോ​പ്പാ​ൽ അ​സ കോ​ട​തി പ്ര​സ​ന്ന​കു​മാ​റി​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​ടെ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ വി​ചാ​ര​ണ​യ്ക്കെ​ത്തി​ച്ചി​രു​ന്ന​ത്.
കു​ന്ന​ത്തു​ക​ര പു​ത്ത​ൻ​പു​ര​യി​ൽ വി​ദ്യാ പ്ര​സ​ന്ന​ൻ അ​വ​രു​ടെ മ​ക്ക​ൾ എ​ന്നി​വ​രെ 2013 ജൂ​ലൈ​യി​ൽ അ​വ​രു​ടെ വീ​ടി​നു ചു​റ്റും തീ​വ​ച്ചും വീ​ട്ടി​ലേ​ക്കു തോ​ക്കു ചൂ​ണ്ടി​യും നി​ര​വ​ധി ത​വ​ണ വെ​ടി​വ​യ്ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.
സം​ഭ​വ​ത്തി​നു​ശേ​ഷം ഭോ​പ്പാ​ലി​ലേ​ക്കു പോ​യ പ്ര​സ​ന്ന​കു​മാ​ർ അ​വി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച​തി​നു പി​ടി​യി​ലാ​യി.
തു​ട​ർ​ന്നാ​ണ് നാ​ട്ടി​ലെ കേ​സി​ൽ കോ​യി​പ്രം പോ​ലീ​സ് അ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.
സി​ഐ ദി​ലീ​പ്ഖാ​ൻ ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ രേ​ഖ ആ​ർ. നാ​യ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ‌