സം​യു​ക്ത തി​രു​നാ​ൾ ‌
Tuesday, June 25, 2019 10:10 PM IST
മ​ല്ല​പ്പ​ള്ളി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ടൗ​ൺ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ജൂ​ലൈ മൂ​ന്നി​ന് സ​മാ​പി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പ്ര​സം​ഗം എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ര​ഞ്ജി​ത്ത് ആ​ലു​ങ്ക​ൽ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും. ‌

വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണം ‌‌

മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യ്ക്കു​ള്ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വ​സ്തു​ക്ക​ളി​ൽ അ​പ​ക​ട​ര​ക​മാ​യ രീ​തി​യി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും സ്വ​ന്തം ചെ​ല​വി​ൽ അ​ടി​യ​ന്ത​ര​മാ​യി ചു​വ​ടെ മു​റി​ച്ചു നീ​ക്കി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​ത്ത​രം വൃ​ക്ഷ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് ഉ​ട​മ​ക​ൾ മാ​ത്രം ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌