അ​സാ​പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ‌
Tuesday, June 25, 2019 10:10 PM IST
‌പ​ത്ത​നം​തി​ട്ട: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ തൊ​ഴി​ല്‍ നൈ​പു​ണ്യ​ത്തോ​ടൊ​പ്പം ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ ആ​ശ​യ​വി​നി​മ​യ​ശേ​ഷി​കൂ​ടി വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന അ​ഡീ​ഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ (അ​സാ​പ്) പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​സാ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ഇ​ന്‍​ഡ​സ്ട്രീ​സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൈ​പു​ണ്യ​വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​സാ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ പി ​ബി നൂ​ഹ് പ​റ​ഞ്ഞു. പു​തു​ത​ല​മു​റ​യെ മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് നൂ​ത​ന തൊ​ഴി​ല്‍ പ​രി​ശീ​ല​ന മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. . അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ക്ല​മ​ന്‍റ് ലോ​പ്പ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ്റ്റേ​റ്റ് ഇ​ന്‍റേ​ണ്‍​ഷി​പ്പ് പോ​ര്‍​ട്ട​ലി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ട​മ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. സൈ​മ വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പോ​ര്‍​ട്ട​ല്‍ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പ്ര​ദീ​പ് ജോ​ര്‍​ജ് ക്ലാ​സ് ന​യി​ച്ചു. ജി​ല്ല​യി​ലെ അ​സാ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​സാ​പ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ജെ. ​പാ​ര്‍​വ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ലെ ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യും യോ​ഗ​ത്തി​ല്‍ ന​ട​ന്നു. ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഓ​ഫീ​സ​ര്‍ ഗോ​പ​കു​മാ​ര്‍, മു​സ​ലി​യാ​ര്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി ശ​ര​ത് രാ​ജ്, വി​വി​ധ കോ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌