പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം : ജി​ല്ല​യി​ൽ 3264 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു ‌‌
Tuesday, June 25, 2019 10:10 PM IST
പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പൂ​ർ​ത്തി​യാ​യ​പ്പോ​ഴും ജി​ല്ല​യി​ൽ 3264 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.
ഒ​ഴി​ഞ്ഞു​കി​ട​ന്ന 3348 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ 84 അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. ഇ​വ​ർ​ക്കെ​ല്ലാം അ​ലോ​ട്ട്മെ​ന്‍റ് ന​ൽ​കി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ​യാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ ചേ​രാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.സം​സ്ഥാ​ന​ത്ത് 11,106 സീ​റ്റു​ക​ളാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്.
പ​ത്ത​നം​തി​ട്ട ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം സീ​റ്റു​ക​ൾ ഒ​ഴി​വു​ള്ള​ത് കോ​ട്ട​യം ജി​ല്ല​യി​ലാ​ണ്. 1645 സീ​റ്റു​ക​ൾ. ഏ​റ്റ​വും കു​റ​ച്ച് ഒ​ഴി​വു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 2166 സീ​റ്റു​ക​ളി​ലേ​ക്ക് 17207 അ​പേ​ക്ഷ​ക​ളാ​ണ ്സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി മ​ല​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. 2151 പേ​ർ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ന​ൽ​കി.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ അ​പേ​ക്ഷ​ക​രേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​നു​പാ​തി​ക​മാ​യ സീ​റ്റ് വ​ർ​ധ​ന കൂ​ടി ആ​യ​തോ​ടെ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളി​ലും ഒ​ഴി​വു​ക​ളു​ണ്ട്.
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ സ​യ​ൻ​സ് ബാ​ച്ചു​ക​ളി​ൽ പോ​ലും കു​ട്ടി​ക​ളെ കി​ട്ടാ​നു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പി​നു ല​ഭി​ച്ചി​രി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളി​ലും നി​ശ്ചി​ത ബാ​ച്ച് എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.
കു​ട്ടി​ക​ളു​ടെ കു​റ​വു കാ​ര​ണം ബാ​ച്ചു​ക​ളു​ടെ നി​ല​നി​ല്പ് ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ല​യ​ങ്ങ​ളു​മു​ണ്ട്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​രം സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നം നി​ർ​ത്തി​വ​യ്ക്കു​ക​യും ബാ​ച്ചു​ക​ൾ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.ഒ​ഴി​വു​ക​ൾ നി​ല​നി​ൽ​ക്കേ പ്ല​സ് വ​ണ്‍ അ​ധ്യ​യ​നം ക​ഴി​ഞ്ഞ ആ​റി​നു ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു.
പു​തു​താ​യി പ്ര​വേ​ശ​നം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് മൂ​ന്നാ​ഴ്ച പ​ഠ​നം ന​ഷ്ട​മാ​യി​ട്ടു​ണ്ട്. പ​ക്ഷേ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ൾ​ക്കും പു​സ്ത​കം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന പു​സ്ത​കം വാ​ങ്ങി​യ​വ​രു​ണ്ട്. എ​ന്നാ​ൽ സ്കൂ​ൾ മു​ഖേ​ന​യു​ള്ള പു​സ്ത​ക​വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
പ്ല​സ് ടു ​സേ പ​രീ​ക്ഷ, പ്ല​സ് വ​ണ്‍ ഇം​പ്രൂ​വ്മെ​ന്‍റ് തു​ട​ങ്ങി​യ തി​ര​ക്കു​ക​ളി​ലാ​ണ് അ​ധ്യാ​പ​ക​രും. നേ​ര​ത്തെ​ത​ന്നെ അ​ധ്യ​യ​നം തു​ട​ങ്ങി​യെ​ങ്കി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.‌