ശ​ബ​രി​ഗി​രി​യി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തോ​ത്പാ​ദ​ന​വും വെ​ട്ടി​ക്കു​റ​ച്ചു ‌
Tuesday, June 25, 2019 10:10 PM IST
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വൈ​ദ്യു​തോ​ത്പാ​ദ​ന കേ​ന്ദ്ര​മാ​യ ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സം​ഭ​ര​ണി​ക​ളാ​യ ക​ക്കി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ദു​ര്‍​ബ​ല​മാ​യി തു​ട​രു​ന്നു. മ​റ്റൊ​രു സം​ഭ​ര​ണി​യാ​യ ആ​ന​ത്തോ​ട് ഡാം ​വ​റ്റി വ​ര​ണ്ടു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ​മ്പാ ഡാ​മി​ല്‍ എ​ട്ട് ശ​ത​മാ​നം ജ​ല​വ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ക്കു​ന്ന ക​ണ​ക്കെ​ടു​പ്പി​ല്‍ ക​ക്കി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ക്കി​യി​ലും പ​മ്പ​യി​ല്‍ 22 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു.
തി​ങ്ക​ളാ​ഴ്ച ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തോ​ത്പാ​ദ​നം 1.851 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്.
കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന കെ​എ​സ്ഇ​ബി​യു​ടെ ഉ​ന്ന​ത​ത​ല യോ​ഗം വൈ​ദ്യു​തോ​ത്പാ​ദ​നം ക്ര​മ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള ഉ​ത്പാ​ദ​ന​വും വെ​ട്ടി​കു​റ​യ്ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്.
അ​ടു​ത്ത ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ കാ​ര്യ​മാ​യ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തോ​ത്പാ​ദ​നം പൂ​ര്‍​ണ​മാ​യി നി​ല​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു. ‌