യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സി​ന്‍റെ ഓ​ർ​മ​ത്തി​രു​നാൾ; പ​ദ​യാ​ത്ര​ ഇന്ന്
Tuesday, June 25, 2019 10:10 PM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത കോ​​ട്ട​​യം മേ​​ഖ​​ല​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത പ്ര​​ഥ​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും പു​​ന​​രൈ​​ക്യ​​പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ സ​​ഹ​​ശി​​ൽ​​പി​​യു​​മാ​​യ യാ​​ക്കോ​​ബ് മാ​​ർ തെ​​യോ​​ഫി​​ലോ​​സി​​ന്‍റെ 63-ാം ഓ​​ർ​​മ​​തി​​രു​​ന്നാളിനോടനുബന്ധിച്ച പദയാത്ര ഇന്ന്
ഇന്നു ​​രാ​​വി​​ലെ 7.30ന് ​​മാ​​ർ തെ​​യോ​​ഫി​​ലോ​​സി​​ന്‍റെ ജ​​ൻ​​മ​​ഗൃ​​ഹ​​മാ​​യ ഒ​​ള​​ശ ഐ​​ക്ക​​ര മ​​ണ​​ലേ​​ൽ ടോ​​മി​​യു​​ടെ വീ​​ട്ടി​​ൽ​​നി​​ന്നു ക​​ബ​​റി​​ട​​ത്തി​​ലേ​​ക്ക് ഛായാ​​ചി​​ത്ര പ്ര​​യാ​​ണം ആ​​രം​​ഭി​​ക്കും.
ആ​​ർ​​ച്ച് ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് അ​​നു​​സ്മ​​ര​​ണ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
8.30ന് ​​അ​​ര​​മ​​ന വീ​​ട് (ആ​​ഫ്രി​​ക്ക​​ൻ കോ​​ട്ടേ​​ജ്), 9.45ന് ​​പു​​ത്ത​​ന​​ങ്ങാ​​ടി സ്നേ​​ഹ​​ഭ​​വ​​ൻ (സെ​​ന്‍റ് തോ​​മ​​സ് പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ), 10.30നു ​​ക​​ള​​ത്തി​​പ്പ​​ടി ബ​​ഥ​​നി ആ​​ശ്ര​​മം എ​​ന്നി​​വി​​ട​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് 11നു ​​വാ​​ക​​ത്താ​​നം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ എ​​ത്തി​​ച്ചേ​​രും.
വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കും നേ​​ർ​​ച്ച ഭ​​ക്ഷ​​ണ​​ത്തി​​നും​​ശേ​​ഷം ഒ​​രു മ​​ണി​​ക്ക് എം​​സി​​വൈ​​എം കോ​​ട്ട​​യം മേ​​ഖ​​ല നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ബ​​റി​​ട​​ത്തി​​ലേ​​ക്ക് ന​​ട​​ത്തു​​ന്ന പ​​ദ​​യാ​​ത്ര​​ക്ക് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു പൊ​​ട്ടു​​കു​​ള​​ത്തി​​ൽ, മേ​​ഖ​​ല വി​​കാ​​രി റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട്, ബ​​ഥ​​നി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ. ​​ജോ​​സ് കു​​രു​​വി​​ള ഒ​​ഐ​​സി, പ്ര​​സി​​ഡ​​ന്‍റ് ലി​ന്‍റോ പാ​​ല​​ത്ത​​റ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
27ന് ​​രാ​​വി​​ലെ 6.45നു ​​പ്ര​​ഭാ​​ത​​ന​​മ​​സ്കാ​​രം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ധൂ​​പ​​പ്രാ​​ർ​​ഥ​​ന, നേ​​ർ​​ച്ച.
ഫാ. ​​റോ​​യി ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ൽ, റോ​​ണി അ​​മ​​യ​​ന്നൂ​​ർ, ജെ​​റി​​ൻ അ​​മ​​യ​​ന്നൂ​​ർ, എ​​ബി പാ​​ത്ത​​മു​​ട്ടം, മി​​ലു ക​​ള​​ത്തി​​പ്പ​​ടി, അ​​ജി​​ത് പു​​ന്നൂ​​സ് പാ​​റ​​പ്പാ​​ട്ട്, എ​​ജി പാ​​റ​​ പ്പാ​​ട്ട് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.