അ​കാ​ര​ണ​മാ​യി ഈ​ടാ​ക്കി​യ തു​ക അ​പേ​ക്ഷ​ക​നു തി​രി​കെ ന​ൽ​കാ​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ‌
Tuesday, June 25, 2019 10:11 PM IST
‌പ​ത്ത​നം​തി​ട്ട: ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ന​ൽ​കാ​തെ ആ​വ​ശ്യ​പ്പെ​ടാ​ത്ത രേ​ഖ​ക​ൾ ന​ൽ​കി അ​പേ​ക്ഷ​ക​നെ ക​ബ​ളി​പ്പി​ച്ച വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നും പ​ണം ഈ​ടാ​ക്കാ​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. അ​കാ​ര​ണ​മാ​യി അ​പേ​ക്ഷ​ക​നി​ൽ നി​ന്നും ഈ​ടാ​ക്കി​യ തു​ക ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നു തി​രി​കെ വാ​ങ്ങി ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.
പ​ത്ത​നം​തി​ട്ട, ത​ട്ട സ്വ​ദേ​ശി കൃ​ഷ്ണാ​ല​യം, എ​ൻ. ലാ​ല​ൻ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ത​ഹ​സീ​ൽ​ദാ​റെ​യും എ​തി​ർ​ക​ക്ഷി​യാ​ക്കി വി​വ​രാ​വ​കാ​ശ നി​യ​മം 19 (3) പ്ര​കാ​രം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​നാ​ണ് അ​നാ​വ​ശ്യ​മാ​യി അ​പേ​ക്ഷ​ക​നി​ൽ നി​ന്നും ഈ​ടാ​ക്കി​യ 80 രൂ​പ തി​രി​കെ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു​കൊ​ണ്ടു​ള്ള മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ ഈ ​ന​ട​പ​ടി.അ​പേ​ക്ഷ​ക​ന്‍റെ സ​ഹോ​ദ​രി സ​തി പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ട്ട​യം ആ​വ​ശ്യ​പ്പെ​ട്ടു സ​തി ന​ൽ​കി​യ അ​പേ​ക്ഷ​യി​ലൂ​ടെ​യു​ള്ള വ​സ്തു ഒ​രു പ​ട്ടാ​ള​ക്കാ​ര​ന് 1983ൽ ​പ​ട്ട​യം ന​ൽ​കി പോ​യി​ട്ടു​ണ്ട​ണ്ട​താ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ​തി​യു​ടെ അ​പേ​ക്ഷ നി​ര​സി​ച്ചു.​ഈ പ​ട്ടാ​ള​ക്കാ​ര​നു പ​ട്ട​യം ന​ൽ​കു​ന്ന​തി​നു വേ​ണ്ടി റ​വ​ന്യു​വ​കു​പ്പ് ന​ൽ​കി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ലാ​ല​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രംഅ​പേ​ക്ഷ ന​ൽ​കി.
തു​ട​ർ​ന്ന് രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ 80 രൂ​പ ഫീ​സ് ഒ​ടു​ക്കാ​ൻ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ത്തു കൊ​ടു​ത്തു. പ​ക​ർ​പ്പി​നു​ള്ള​പ​ണം അ​ട​ച്ചെ​ങ്കി​ലും ത​ന്‍റെ സ​ഹോ​ദ​രി പ​ട്ട​യ​ത്തി​നുവേ​ണ്ടി ന​ൽ​കി​യി​രു​ന്ന അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പാ​ണ് അ​പേ​ക്ഷ​ക​നു ന​ൽ​കി​യ​ത്.​ഇ​തി​നെ​തി​രെ​യാ​ണ് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ‌