തോ​ട്ട​മ​ൺ​കാ​വ് ദേ​വി​ക്ഷേ​ത്ര​ത്തി​ൽ ധ്വ​ജ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ 28 മു​ത​ൽ
Tuesday, June 25, 2019 10:11 PM IST
റാ​ന്നി: തോ​ട്ട​മ​ൺ​കാ​വ് ദേ​വി ക്ഷേ​ത്ര​ത്തി​ലെ ധ്വ​ജ​പ്ര​തി​ഷ്ഠ ച​ട​ങ്ങു​ക​ൾ 28 മു​ത​ൽ ആ​രം​ഭി​ക്കും. ജൂ​ലൈ​നാ​ലി​നാ​ണ് ധ്വ​ജ​പ്ര​തി​ഷ്ഠ ന​ട​ത്തു​ന്ന​ത്. 29ന് ​ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മം ചെ​ങ്കോ​ട്ടു​കോ​ണം സ്വാ​മി അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ളി​ത സ​ഹ​സ്ര​നാ​മ ല​ക്ഷാ​ർ​ച്ച​ന​യും ന​ട​ക്കും.
ധ്വ​ജ പ്ര​തി​ഷ്ഠ​ക്കു​ള്ള ധ്വ​ജ​വാ​ഹ​നം 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കൊ​ടി​മ​ര ശി​ല്പി മാ​ന്നാ​ർ അ​ന​ന്ത​ൻ ആ​ചാ​രി​യു​ടെ ഭ​വ​ന​ത്തി​ൽ നി​ന്നാ​രം​ഭി​ക്കും.വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ​യും സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി വൈ​കു​ന്നേ​രം ആ​റോ​ടെ റാ​ന്നി രാ​മ​പു​രം ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തും.
ഇ​വി​ടെ​നി​ന്നും താ​ല​പ്പൊ​ലി, പ​ഞ്ച​വാ​ദ്യം, ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി തോ​ട്ട​മ​ൺ​കാ​വ് ദേ​വീ​ക്ഷേ​ത്ര എ​ത്തി​ച്ചേ​രും. നാ​ലി​ന് രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന ധ്വ​ജ വാ​ഹ​ന പ്ര​തി​ഷ്ഠ​യ്ക്ക് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് മു​ഖ്യ​കാ​ർ​മി​ക​ത്വം ന​ൽ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ധ്യാ​ത്മി​ക സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴി​ന് രാ​വി​ലെ രാ​വി​ലെ 9.30 ന് ​കൊ​ടി​യേ​റ്റ്, 10 .30 ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം.
അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യി ത​മ്പു​രാ​ട്ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചു​റ്റ​മ്പ​ല സ​മ​ർ​പ്പ​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.12​ന് വൈ​കു​ന്നേ​രം ക​ട​വി​ൽ ആ​റാ​ട്ടി​നു​ശേ​ഷം കൊ​ടി​യി​റ​ക്കു​മെ​ന്നു ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി ​കു​റു​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​നാ​ർ​ദ​ന​ൻ പി​ള്ള, സെ​ക്ര​ട്ട​റി കെ. ​കെ. സ​ത്യ​ശേ​ഖ​ര​ൻ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. ജി. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ജി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.