റേ​ഷ​ന്‍ കാ​ര്‍​ഡ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും ‌‌
Tuesday, June 25, 2019 10:11 PM IST
മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്കി​ല്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി.
മേ​യ് ഒ​ന്നു മു​ത​ല്‍ ഇ​തു​വ​രെ 183 മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​നി​യും അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ല്‍ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം ഇ​തു​വ​രെ വാ​ങ്ങി​യ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ ക​മ്പോ​ള വി​ല ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും ഈ​ടാ​ക്കും.
മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍ അ​ന​ഹ​ര്‍​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രു​ടെ വി​വ​രം 0469 2782374, 9188527616, 9188527617, 9188527441, 9188527351 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌