പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി
Tuesday, June 25, 2019 10:13 PM IST
കാ​ഞ്ഞീ​റ്റു​ക​ര: ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വ​ത​ല​മു​റ ത​യാ​റാ​ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്കു​മെ​ന്നും പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ് സു​നി​ൽ.
കാ​ഞ്ഞീ​റ്റു​ക​ര എ​സ്എ​ൻ​ഡി​പി വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം 2019 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡോ.​സു​നി​ൽ. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തി​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​രം സ്കൂ​ളി​ന് സ​മ്മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. തോ​മ​സു​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​താ​കു​റു​പ്പ്, എ​സ്എ​ൻ​ഡി​പി ശാ​ഖാ സെ​ക്ര​ട്ട​റി സി.​വി. സോ​മ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. മ​ധു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. ബി​ന്ദു, പ്ര​ധാ​നാ​ധ്യാ​പി​ക പി.​എ​സ്. പ്രീ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌