മ​ല​യോ​ര പ​ട്ട​യ​വി​ത​ര​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ, മൂ​ന്നു​മാ​സം കൊ​ണ്ട് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും ‌
Tuesday, June 25, 2019 10:13 PM IST
‌റാ​ന്നി: പ​ത്ത​നം​തി​ട്ട​യി​ലെ മു​ഴു​വ​ൻ മ​ല​യോ​ര പ​ട്ട​യ​ങ്ങ​ളും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യാ​ൻ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്.
ചി​റ്റാ​ർ,സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട് ,കോ​ന്നി താ​ഴം, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ർ, പ​ന്പാ​വാ​ലി, അ​റ​യാ​ഞ്ഞി​ലി​മ​ണ്‍, കു​ട​മു​രു​ട്ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ട്ട​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ർ 1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പ് കൈ​വ​ശ​ക്കാ​രെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ ക്ലി​യ​റ​ൻ​സ് ല​ഭി​ച്ചാ​ലെ സാ​ധു​വാ​യ പ​ട്ട​യം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യൂ.
രാ​ജു ഏ​ബ​ഹാം എം​എ​ൽ​എ​യും ജി​ല്ലാ​ക​ള​ക്ട​ർ ല​ളി​താം​ബി​ക​യും ചേ​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ കൃ​ഷി​ക്കാ​രു​ടെ ഭൂ​മി അ​ള​ന്നു തി​രി​ച്ച് മ​ഹ​സ​ർ ത​യാ​റാ​ക്കാ​ൻ 2010 - ഓ​രോ കു​ടും​ബ​ത്തി​ന്‍റ​യും ഭൂ​മി കൃ​ത്യ​മാ​യി അ​ള​ന്ന് മ​ഹ​സ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​നാ​വ​ശ്യ​മു​ള്ള സ്പെ​ഷ​ൽ ടീം ​രൂ​പീ​ക​രി​ക്കും.
മൂ​ന്നു​മാ​സം​കൊ​ണ്ട് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും പൂ​ർ​ത്തി​യാ​ക്കും. 6362 പേ​ർ​ക്കാ​ണ് ഇ​നി​യും പ​ട്ട​യം ന​ൽ​കാ​ൻ ഉ​ള്ള​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. റി​സ​ർ​വ് സ്റ്റാ​റ്റ​സി​ൽ ഉ​ള്ള ഭൂ​മി സ​ർ​വേ ചെ​യ്താ​ലേ മ​രം മു​റി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യൂ . ക​രി​കു​ളം എ​സ് സി ​സി കോ​ള​നി​യി​ലെ 96 കു​ടും​ബ​ങ്ങ​ൾ​ക്കും അ​ത്തി​ക്ക​യം46 ലെ 101 ​പേ​ർ​ക്കു മു​ള്ള പ​ട്ട​യം ഓ​ഗ​സ്റ്റി​ൽ വി​ത​ര​ണം ചെ​യ്യും. കോ​ട്ട​പ്പാ​റ​യി​ലെ 67 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പ​ട്ട​യ​ത്തി​ന്‍റെ മ​ഹ​സ​ർ, സ്കെ​ച്ച് എ​ന്നി​വ ത​യാ​റാ​ക്കി 12 (1 )നോ​ട്ടീ​സ് പ​ര​സ്യ​പ്പെ​ടു​ത്തി. പ​ന്പാ​വാ​ലി​യി​ൽ 2818 പ​ട്ട​യം വി​ത​ര​ണം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് അ​പേ​ക്ഷ ന​ൽ​കി​യ 104 പേ​ർ​ക്കു​ള്ള പ​ട്ട​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു .
അത്തിക്കയം തെ​ക്ക തൊ​ട്ടി പ്ര​ദേ​ശം വ​ന​ഭൂ​മി​യാ​ണെ​ന്ന വാ​ദം ത​ള്ളി​ക്ക​ള​യാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ടു​മീ​ൻ​ചി​റ - 237, പ​രു​വ - 176 , ക​ക്കു​ടു​ക്ക - 126 , വേ​ലം​ച്ചാ​വ് - 16, പെ​രു​ന്തേ​ന​രു​വി - 114 എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​വേ സ​ർ​ക്കാരിനു സ​മ​ർ​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു . വ​ലി​യ പ​താ​ൽ പ്ര​ദേ​ശ​ത്തെ ഭൂ​മി സെ​റ്റി​ൽ​മെ​ൻ​റ്, നാ​ട്ടി​ൻ​പു​റം എ​ന്ന നി​ല​യി​ൽ നി​ല​യി​ൽ വേ​ർ​തി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
അ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ലെ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റി​ൽ കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​വ​ർ​ക്ക് 1993 ച​ട്ട​പ്ര​കാ​രം പ​തി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. എ​യ്ഞ്ച​ൽ​വാ​ലി​യി​ലെ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​വാ​ൻ റാ​ന്നി ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. വെ​ച്ചൂ​ച്ചി​റ എ​ക്സ്്സ​ർ​വീ​സ് മെ​ൻ കോ​ള​നി​യി​ലെ ഭൂ​മി പ​രി​ശോ​ധി​ച്ച് പ​ട്ട​യ ന​ട​പ​ടി​ക​ൾ നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി വ​ട​ശേ​രി​ക്ക​ര 58 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​വാ​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ,രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, റ​വ​ന്യു സെ​ക്ര​ട്ട​റി വേ​ണു, ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ ല​ത, ജി​ല്ലാ ക​ള​ക്ട​ർ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൽ​ആ​ർ ജ​യ മോ​ഹ​ന​ൻ, റാ​ന്നി ത​ഹ​സീ​ൽ​ദാ​ർ എ​ൻ. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, മ​ല്ല​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ സാ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.