പെ​രു​ന്പെ​ട്ടി​യി​ലെ 660 കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ തീ​രു​മാ​നം ‌
Tuesday, June 25, 2019 10:13 PM IST
റാ​ന്നി: പെ​രു​ന്പെ​ട്ടി​യി​ലെ 660 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ ജൂ​ലൈ അ​വ​സാ​നം കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​ദേ​ശം ന​ൽ​കി.
രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​തേ​വ​രെ 120 കൈ​വ​ശ​ക്കാ​രു​ടെ ഭൂ​മി അ​ള​ന്നു തി​രി​ച്ച് മ​ഹ​സ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ജ​നു​വ​രി 10നു ​ന​ട​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം റ​വ​ന്യു, വ​നം വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. കൈ​വ​ശ​ക്കാ​രു​ടെ ഭൂ​മി വ​ന​ത്തി​ന് പു​റ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്ന് എം​എ​ൽ​എ​യാ​ണ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്.
വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. റ​വ​ന്യു സെ​ക്ര​ട്ട​റി വേ​ണു, ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൽ. ആ​ർ. ജ​യ​മോ​ഹ​ന​ൻ, റാ​ന്നി ത​ഹ​സി​ൽ​ദാ​ർ എ​ൻ. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, മ​ല്ല​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ സാ​ജ​ൻ വ​ർ​ഗീ​സ്, സ​മ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് പെ​രു​ന്പെ​ട്ടി, പി.​എ​ച്ച്. സ​ലിം, എ​ൽ​ഡി​എ​ഫി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ടി. ​കെ. സു​രേ​ഷ് , പ്ര​കാ​ശ് പി. ​സാം ലാ​ൻ​ഡ് റ​വ​ന്യു​ക​മ്മീ​ഷ​ണ​ർ ല​ത എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌