കൊ​ടു​മ​ണ്‍ റൈ​സി​ന്‍റെ ര​ണ്ടാം സം​സ്ക​ര​ണ വി​പ​ണ​ന ഉ​ദ്ഘാ​ട​നം
Wednesday, June 26, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട:കൊ​ടു​മ​ണ്‍ റൈ​സി​ന്‍റെ ര​ണ്ടാം സം​സ്ക​ര​ണ വി​പ​ണ​ന ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​കൊ​ടു​മ​ണ്‍ ഇ​ക്കോ​ഷോ​പ്പ് അ​ങ്ക​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ ഭാ​ര​വാ​ഹി​ക​ൾ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യി 228 ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി 256 ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ക​യും 400 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ ഉ​ത്ത​മ​കൃ​ഷി മു​റ​ക​ൾ പ്ര​കാ​രം കൃ​ഷി ചെ​യ്ത 100 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സം​ഭ​രി​ക്കു​ക​യും ഓ​യി​ൽ​പാം ഇ​ന്ത്യ​യു​ടെ മോ​ഡേ​ണ്‍ റൈ​സ് മി​ല്ലി​ൽ സം​സ്ക​രി​ച്ച് കൊ​ടു​മ​ണ്‍ റൈ​സ് എ​ന്ന ബ്രാ​ന്‍റ് നെ​യി​മി​ൽ വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി​യ ക​ല​ർ​പ്പി​ല്ലാ​ത്ത, മാ​യ​മി​ല്ലാ​ത്ത 12 മെ​ട്രി​ക് അ​രി​യു​ടെ ര​ണ്ടാ​മ​ത്തെ സം​സ്ക​ര​ണം ക​ഴി​ഞ്ഞാ​ണ് വി​പ​ണ​ന​ത്തി​ന്ന് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്