മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു, ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, June 26, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. പ​ക​ർ​ച്ച​പ്പ​നി​യോ​ടൊ​പ്പം ഡെ​ങ്കി, മ​ഞ്ഞ​പ്പി​ത്തം ഇ​വ​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ജ​ല​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന മ​ഞ്ഞ​പ്പി​ത്ത​മാ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൽ. ഷീ​ജ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​ന്‍റെ മ​ലം, ഛർ​ദി​ൽ എ​ന്നി​വ​യി​ലൂ​ടെ രോ​ഗാ​ണു പു​റ​ത്തു​വ​രും. ഇ​വ ക​ല​ർ​ന്ന വെ​ള്ളം, ആ​ഹാ​രം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രോ​ഗ​കാ​ര​ണ​മാ​യ വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കും.