ല​ഹ​രി​ക്കെ​തി​രെ വ്യാ​പ​ക പ്ര​ച​ര​ണ​വു​മാ​യി കു​ടും​ബ​ശ്രീ​യു​ടെ 'നി​ന​വ് '
Wednesday, June 26, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട : കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ന​ട​ത്തു​ന്ന 'നി​ന​വ് 'ല​ഹ​രി വി​രു​ദ്ധ കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ അ​യ​ൽ​ക്കൂ​ട്ട​ത​ലം മു​ത​ൽ ജി​ല്ലാ​ത​ല​ത്തി​ൽ വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് അ​യ​ൽ​ക്കൂ​ട്ടാം​ഗ​ങ്ങ​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. അ​യ​ൽ​ക്കൂ​ട്ടാം​ഗ​ങ്ങ​ൾ സ്വ​ന്ത​മാ​യി പോ​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്കി ല​ഹ​രി​ക്കെ​തി​രെ പ്ര​ച​ര​ണം ന​ട​ത്തി. കൂ​ടാ​തെ സ്കൂ​ളു​ക​ൾ, പോ​ലീ​സ്, എ​ക്സൈ​സ്, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ്, ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, മ​റ്റ് ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, റാ​ലി​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി​ധു നി​ർ​വ​ഹി​ച്ചു.
എ​ഡി​എം സി ​എ. മ​ണി​ക​ണ്ഠ​ൻ, ഡി​പി​എം പി.​ആ​ർ. അ​നു​പ, പ​ത്ത​നം​തി​ട്ട സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​നി വ​ർ​ഗീ​സ്, സ്നേ​ഹി​ത കൗ​ണ്‍​സി​ല​ർ റോ​ണി രാ​ജു, സ്നേ​ഹി​ത സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ റ​സി​യ, ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​ഷ്ണു രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.