സ്മാ​ർ​ട്ട് അ​ഗ്രി​വി​ല്ലേ​ജ്: കോ​ഓ​ർ​ഡി​നേ​റ്റ​ർ ഒ​ഴി​വ്
Wednesday, June 26, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട:കു​ടും​ബ​ശ്രീ​യു​ടെ മ​ഹി​ള കി​സാ​ൻ സ​ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന മാ​തൃ​കാ കാ​ർ​ഷി​ക ഗ്രാ​മം പ​ദ്ധ​തി​യി​ലേ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​റെ ആ​വ​ശ്യ​മു​ണ്ട്. പ​ന്ത​ളം തെ​ക്കേ​ക്ക​ര, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന പാ​റ​ക്ക​ര നീ​ർ​ത്ത​ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​എ​ച്ച്എ​സ്ഇ അ​ഗ്രി​ക​ൾ​ച്ച​റും ഫി​നി​ഷിം​ഗ് സ്കൂ​ൾ, ഡി​പ്ലോ​മ ഇ​ൻ അ​ഗ്രി​ക​ൾ​ച്ച​ർ, ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് അ​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ളി​ൽ കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.​ടൂ വീ​ല​ർ ഓ​ടി​ക്കാ​ൻ അി​റ​ഞ്ഞി​രി​ക്ക​ണം. പ്ര​തി​മാ​സം 8000 രൂ​പ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30. കൂ​ടു​ത​ൽ വി​വ​രം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0468 2221807.