വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ യാ​ത്ര ഉ​റ​പ്പാ​ക്കും
Wednesday, June 26, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ് . വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ന​ൽ​കു​ന്ന യാ​ത്രാ സൗ​ജ​ന്യ കാ​ർ​ഡും, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ർ​ടി​ഒ ന​ൽ​കു​ന്ന യാ​ത്രാ സൗ​ജ​ന്യ കാ​ർ​ഡും ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കും.
ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ 2019 -2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​സ്ടി കാ​ർ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​സൗ​ജ​ന്യം അ​നു​വ​ദി​ക്കും.
ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
എ​ല്ലാ ബ​സു​ക​ളി​ലും യാ​ത്രാ സൗ​ജ​ന്യം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കും.പ്ല​സ്ടു വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ളി​ൽ നി​ന്ന് ഐ​ഡി കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ആ​ർ​ടി​ഒ, വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ബ​സ് ഉ​ട​മ​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ ആ​രം​ഭി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും.
സ്വ​കാ​ര്യ ബ​സു​ക​ളി​ലെ 50 ശ​ത​മാ​നം സീ​റ്റു​ക​ൾ മ​റ്റു യാ​ത്ര​ക്കാ​ർ​ക്കാ​യി അ​നു​വ​ദി​ക്കും. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വ​കാ​ര്യ​ബ​സി​ൽ ക​യ​റ്റാ​തെ മാ​റ്റി​നി​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.
വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​ത്ത ബ​സു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കും. രാ​വി​ലെ 8.30 മു​ത​ൽ 10 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ 4.30 വ​രെ​യും ടി​പ്പ​ർ ലോ​റി​ക​ൾ നി​ര​ത്തി​ൽ ഇ​റ​ക്ക​രു​ത്.
ക​ണ്‍​സെ​ഷ​ൻ ടി​ക്ക​റ്റ് എ​ല്ലാ സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ലും വി​ത​ര​ണം ചെ​യ്യും. കോ​ള​ജ് പ്ര​തി​നി​ധി​ക​ൾ​ക്ക് മാ​ത്ര​മേ കാ​ർ​ഡ് ന​ൽ​കു​ക​യു​ള്ളൂ. സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് റെ​ഗു​ല​ർ കോ​ള​ജു​ക​ൾ​ക്കു​ള്ള കാ​ർ​ഡ് വി​ത​ര​ണം മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ.മ​റ്റു വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​രം സം​ബ​ന്ധി​ച്ച് ആ​ർ​ടി​ഒ, ബ​സ് ഉ​ട​മ​ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ്ക്രൂ​ട്ടി​നി ക​മ്മി​റ്റി ചേ​ർ​ന്ന് പ​രി​ശോ​ധി​ച്ച് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ക​ണ്‍​സെ​ഷ​ൻ കാ​ർ​ഡ് വാ​ങ്ങാ​ൻ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ വ​രു​ന്ന​വ​ർ പൈ​സ ബാ​ങ്കി​ൽ അ​ട​ച്ച​തി​നു ശേ​ഷം റ​സീ​തു​മാ​യി എ​ത്ത​ണം.
ആ​ർ​ടി​ഒ ജി​ജി ജോ​ർ​ജ്, ബ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, ക​ഐ​സ് ആ​ർ​ടി​സി പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.