കു​രു​ക്ക​ഴി​യാ​തെ കൊ​ടു​മ​ൺ, "കു​പ്പി'​ക്കാ​രെ കു​രു​ക്കി പോ​ലീ​സ് ‌‌
Wednesday, June 26, 2019 10:54 PM IST
കൊ​ടു​മ​ൺ: വാ​ഹ​ന​യാ​ത്ര​ക്കാ​ർ കൊ​ടു​മ​ൺ ജം​ഗ്ഷ​നി​ലെ കു​രു​ക്കി​ൽ​പ്പെ​ട്ട് വ​ല​യു​മ്പോ​ൾ ബി​വ​റേ​ജ​സ് ഷോ​പ്പി​നു മു​ന്നി​ലാ​ണ് പോ​ലീ​സ്. പെ​റ്റി പി​ടി​ച്ച് അ​വ​ർ വ​രു​മാ​നം കൂ​ട്ടു​ന്നു. അ​ടൂ​ർ ഏ​ഴം​കു​ളം പ​ത്ത​നം​തി​ട്ട റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ കൊ​ടു​മ​ണ്ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യാ​ത്ത നേ​ര​മി​ല്ല.
അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗാ​ണ് വാ​ഹ​ന​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. പ​ത്ത​നം​തി​ട്ട​യ്ക്കു​ള​ള ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ബൈ​ക്കു​ക​ളും കാ​റു​ക​ളും പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നാ​ൽ ബ​സു​ക​ൾ ന​ടു​റോ​ഡി​ലാ​ണ് നി​ർ​ത്തു​ന്ന​ത്.
ഏ​ഴം​കു​ളം ഭാ​ഗ​ത്തേ​ക്കു​ള​ള ബ​സ് നി​ർ​ത്തു​ന്ന​ത് അ​ങ്ങാ​ടി​ക്ക​ൽ റോ​ഡി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത്തേ​ക്കു തി​രി​യു​ന്ന സ്ഥ​ല​ത്ത്. ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​നും പോ​ലീ​സോ ഹോം​ഗാ​ർ​ഡോ ഇ​ല്ല.
കെ​എ​സ്ആ​ർ​ടി​സി അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് അ​ടൂ​ർ ആ​ങ്ങ​മൂ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ കൊ​ടു​മ​ണ്ണി​ൽ നേ​ര​ത്തേ​തി​ലും വാ​ഹ​ന​ത്തി​ര​ക്കു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി മ​ത്സ​രി​ച്ചോ​ടു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ ഭീ​തി​പ​ര​ത്തു​ക​യും ചെ​യ്യു​ന്നു. കു​ടി​വെ​ള​ള പൈ​പ്പ് ലൈ​നി​നു വേ​ണ്ടി ജം​ഗ്ഷ​നി​ലെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തി​നാ​ൽ മെ​റ്റ​ലു​ക​ൾ ചി​ത​റി​ക്കി​ട​ന്ന് അ​പ​ക​ടം വി​ത​യ്ക്കു​ന്നു.
ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കേ​ണ്ട പോ​ലീ​സ് അ​ങ്ങാ​ടി​ക്ക​ൽ റോ​ഡി​ലെ ബി​വ​റേ​ജ​സ് ഷോ​പ്പി​ന് സ​മീ​പം നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി വ​രു​ന്ന​വ​രെ കു​രു​ക്കി പെ​റ്റി​യ​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ‌