ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി​യോ​ഗം
Wednesday, June 26, 2019 10:54 PM IST
തി​രു​വ​ല്ല : ബോ​ഡി ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് ഫി​റ്റ്ന​സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ്റി. ​വി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ്റി. ​വി. ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ബു, ജോ​ജി - ര​ക്ഷാ​ധി​കാ​രി, ബാ​ബു ചെ​റി​യാ​ൻ - പ്ര​സി​ഡ​ന്‍റ്, ലി​ജു വ​ർ​ഗീ​സ് - സെ​ക്ര​ട്ട​റി, അ​രു​ൺ പ്ര​സാ​ദ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സൗ​ജ​ന്യ പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: എ​സ്ബി​ഐ​യു​ടെ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ കൂ​ണ്‍​കൃ​ഷി, തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ എ​ന്നി​വ​യി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 0468 2270244, 2270243 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ഉ​ട​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.