മ​ണി​മ​ല​യാ​റ്റി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, June 26, 2019 10:54 PM IST
മ​ല്ല​പ്പ​ള്ളി: മ​ക്ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​രി​ന്പ​ന​ക്കു​ളം താ​ന്നി​ക്കു​ഴി ഏ​റ​ത്തേ​ട​ത്ത് മ​നോ​ജി​ന്‍റെ (48) മൃ​ത​ദേ​ഹ​മാ​ണ് ശാ​സ്താം​കോ​യി​ക്ക​ൽ ക​ട​വി​നു സ​മീ​പ​ത്തു​നി​ന്ന് ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്ത​ത്.ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​നോ​ജ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ആ​റ്റി​ലേ​ക്കി​റ​ങ്ങി​യ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മ​നോ​ജ് ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് നീ​ക്കി.
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ൽ വീ​ണ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.