ലോ​ക​ സം​ഗീ​ത​ദി​നം ആ​ച​രി​ച്ചു
Wednesday, June 26, 2019 10:54 PM IST
ഓ​മ​ല്ലൂ​ർ: സ​ര​സ്വ​തി ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​സം​ഗീ​ത​ദി​നം ആ​ച​രി​ച്ചു.ഓ​മ​ല്ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് നാ​ട​ക​പ്ര​തി​ഭ തോ​ന്പി​ൽ രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ട്ട​പ്പ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​കാ​ല സി​നി​മാ​ന​ടി ഓ​മ​ല്ലൂ​ർ ചെ​ല്ല​മ്മ അ​നു​സ്മ​ര​ണം സം​ഗീ​ത സം​വി​ധാ​യ​ക​ൻ ടി.​ആ​ർ. ജ​യ​റാ​മും സ്മൃ​തി പ്ര​ഭാ​ഷ​ണം പ്രി​യ​രാ​ജ് ഭ​ര​ത​നും നി​ർ​വ​ഹി​ച്ചു.കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ മി​ക​ച്ച പ്ര​ഫ​ഷ​ണ​ൽ ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച തോ​ന്പി​ൽ രാ​ജ​ശേ​ഖ​ര​നെ​യും ഗാ​യി​ക ഗാ​യ​ത്രി സു​രേ​ന്ദ്ര​നെ​യും ആ​ദ​രി​ച്ചു.
പി.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, മോ​ഹ​ന​ൻ നാ​യ​ർ, പ​ട്ടാ​ഴി എ​ൻ. ത്യാ​ഗ​രാ​ജ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, സു​രേ​ഷ് ഓ​ലി​ത്തു​ണ്ടി​ൽ, സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ, മ​ല​മേ​ൽ വി​നു ന​ന്പൂ​തി​രി, രാ​ജേ​ഷ് ഓ​മ​ല്ലൂ​ർ, ബി. ​ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.