ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് ന​ൽ​ക​ണം: വി​ശ്വ​ക​ർ​മ ട്ര​സ്റ്റ്
Wednesday, June 26, 2019 10:54 PM IST
റാ​ന്നി: കേ​ര​ള പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വാ​യ്പ​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കും വി​ധം ക​ർ​ശ​ന ജാ​മ്യ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് വ​രു​ത്ത​ണ​മെ​ന്ന് അ​ഖി​ല വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ യൂ​ണി​യ​ന്‍റെ വി​ശ്വ​ക​ർ​മ ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് ഇ​പ്പോ​ഴ​ത്തെ വ്യ​വ​സ്ഥ​ക​ൾ മൂ​ലം ത​ട​സ​ങ്ങ​ൾ ഏ​റെ​യു​ണ്ട്.
സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പ​ട​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.കേ​ര​ള പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ എ.​മ​ഹേ​ന്ദ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​ശാ​ന്ത​ശി​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​യ്പാ വി​ത​ര​ണം വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ.​രാ​ജ​പ്പ​ൻ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എ​സ്.​മ​ധു​കു​മാ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ആ​ർ​ട്ടി​സാ​ൻ​സ് മ​ഹി​ളാ​സ​മാ​ജ​ത്തി​ന്‍റെ ചി​കി​ത്സാ സ​ഹാ​യം ബോ​ർ​ഡം​ഗം കെ.​കെ.​ശാ​ന്ത​മ്മ വി​ത​ര​ണം ചെ​യ്തു.
മ​ഹാ​സ​ഭ കൗ​ൺ​സി​ലം​ഗ​ങ്ങ​ളാ​യ പി.​എ​ൻ.​ശ​ശി​ധ​ര​ൻ, ടി.​പി.​രാ​ഘ​വ​ൻ, ബോ​ർ​ഡം​ഗം കെ.​ജി.​ദി​ന​മ​ണി, മ​ഹി​ളാ സ​മാ​ജം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അം​ബി​ക രാ​ജ​പ്പ​ൻ, സെ​ക്ര​ട്ട​റി ലീ​ന ഉ​ണ്ണി, എ​ൻ.​ജി.​മോ​ഹ​ന​ൻ, കെ.​ടി.​സോ​മ​ൻ , യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു തൊ​ണ്ടി​മാ​ങ്ക​ൽ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബം​ഗ്ലാം​ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി വി.​ശാ​ന്ത​ശി​വ​ൻ - പ്ര​സി​ഡ​ന്‍റ്, കെ.​എ​ൻ.​വി​ജ​യ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ്, വി.​ജി.​മോ​ഹ​ന​ൻ കാ​ട്ടൂ​ർ - സെ​ക്ര​ട്ട​റി, സോ​മ​നാ​ഥ​ൻ വൈ​ക്കം - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​ടി.​സോ​മ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.