റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 26, 2019 10:55 PM IST
അ​യി​രൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16-ാം വാ​ര്‍​ഡി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ കു​രി​ശും​മൂ​ട്ടി​ല്‍​പ്പ​ടി-​കോ​ത​മാ​ങ്ക​ല്‍ - മു​തു​പാ​ല​യ്ക്ക​ല്‍ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച 15ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മൂ​ന്നു​ല​ക്ഷം രൂ​പ മു​ട​ക്കി അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​ത്തി​ന്‍റെ ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച സ്ട്രീ​റ്റ് ലൈ​ന്‍ നീ​ട്ടി വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. തോ​മ​സ് കു​ട്ടി, വാ​ര്‍​ഡ് മെം​ബ​ര്‍ സു​രേ​ഷ് കു​ഴി​വേ​ലി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, മെം​ബ​ര്‍​മാ​രാ​യ വ​ര്‍​ഗീ​സ് ഫി​ലി​പ്പ് മോ​നാ​യി, ആ​ന​ന്ദ​ക്കു​ട്ട​ന്‍, പ്രീ​ത ബി. ​നാ​യ​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ കെ. ​ബാ​ബു രാ​ജ്, ടി.​ശ​ശി, ഗീ​ത​കു​മാ​ര്‍, ജ​യ​കു​മാ​ര്‍, രാ​ജ്കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, സു​ധീ​ര്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. .