’ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ പൊ​തു​ജ​ന​സം​ഗ​മം 20ന് ​തി​രു​വ​ല്ല​യി​ൽ
Friday, July 12, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട:സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ, പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20ന് ​തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ’ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ പൊ​തു​ജ​ന​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ് മ​ന്ത്രി കെ. ​രാ​ജു പൊ​തു​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ള​യ​ത്തി​നു ശേ​ഷം ജി​ല്ല എ​ത്ര​ത്തോ​ളം അ​തി​ജീ​വി​ച്ചു എ​ന്നും നാം ​എ​ങ്ങ​നെ പ്ര​ള​യ​ത്തെ നേ​രി​ട്ടു എ​ന്ന​തും ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക​യും സ​ഹാ​യി​ച്ച​വ​രേ​യും സ​ഹ​ക​രി​ച്ച​വ​രേ​യും ആ​ദ​രി​ക്കു​ക​യു​മാ​ണ് ച​ട​ങ്ങി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.
വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട എ​ല്ലാ​വ​രേ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ക്കും. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വി​വി​ധ വ​കു​പ്പു​ക​ൾ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ത്തും.
പൂ​ർ​ണ​മാ​യും വീ​ട് ത​ക​ർ​ന്ന എ​ല്ലാ​വ​ർ​ക്കും 7500 രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്ട്രി​ക്ക​ൽ കി​റ്റ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. പു​ന​ർ​നി​ർ​മാ​ണ സ​മ​യ​ത്ത് സൗ​ജ​ന്യ​മാ​യി ഭൂ​മി ദാ​നം ചെ​യ്ത വ്യ​ക്തി​ക​ളെ​യും, ഭ​വ​നം സ്പോ​ണ്‍​സ​ർ ചെ​യ്ത ഏ​ജ​ൻ​സി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട 13 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​റു ല​ക്ഷം രൂ​പ വ​രെ​യു​ള്ള സ്ഥ​ലം വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. ഈ ​വ​സ്തു​വി​ന്‍റെ പ​ട്ട​യം വി​ത​ര​ണം ചെ​യ്യും.
ജി​ല്ല​യി​ൽ 615 വീ​ടു​ക​ളാ​ണ് പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഇ​തി​ൽ 320 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ബാ​ക്കി വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു വ​രു​ക​യാ​ണ്.
ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കും. ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന 18,372 പേ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി ക​ഴി​ഞ്ഞു. പു​തു​താ​യി ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ക​യാ​ണ്.
ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​മെ​ന്നും അ​ർ​ഹ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​ബി സ​ത്യ​ൻ, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നു ഭാ​യ് മോ​ഹ​ൻ, ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബീ​നാ റാ​ണി, സ​ഹ​ക​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം​ജി പ്ര​മീ​ള, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി ​പി സു​നി​ൽ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.