പോ​ലീ​സി​നു​മേ​ല്‍ സ​ര്‍​ക്കാ​രി​നു നി​യ​ന്ത്ര​ണ​മി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, July 13, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തു പോ​ലീ​സി​നു​മേ​ല്‍ സ​ര്‍​ക്കാ​രി​നു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ത്ത​നം​തി​ട്ട ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്കു ന​ട​ന്ന മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നെ​ടു​ങ്ക​ണ്ട​ം കസ്റ്റഡി കൊ​ല​പാ​ത​കം സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണം. കേ​ര​ളം കൊ​ല​ക്ക​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ലോ​ക്ക​പ്പ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. കാ​മ്പ​സു​ക​ള്‍ ക​ലാ​പ​ഭൂ​മി​യാ​കു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വ​മാ​ണ് സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ര​മേ​ശ് ആ​രോ​പി​ച്ചു. ജി​ല്ല​യി​ലെ കൊ​ല​പാ​ത​ക രാഷ്‌ട്രീ യ​ത്തി​നെ​തി​രേ​യും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഘാ​ത​ക​രെ ക​ണ്ടെ​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടും പോ​ലീ​സ് നി​ഷ്ക്രി​യ​ത്വ​ത്തി​നെ​തി​രേയും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ മാ​ര്‍​ച്ച് വ​രാ​ന്‍ പോ​കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ര​മേ​ശ് പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​നി​യും നി​ര​വ​ധി​ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് തു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം മ​ധു​സൂ​ദന​ന്‍റെ​യും നാ​റാ​ണം​മൂ​ഴി​യി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട സി​ൻജോ​മോ​ന്‍റെ​യും അ​ടി​ച്ചി​പ്പു​ഴ​യി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട ബാ​ലു​വി​ന്‍റെ​യും യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലു​ള്ള പോ​ലീ​സി​ന്‍റെ വീ​ഴ്ച ദു​രൂ​ഹ​മാ​ണെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ക​ട​മ്മി​നി​ട്ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മൈ​ഥി​ലി വി​നോ​ദ്, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​മൃ​ത​യെ​ന്ന ദ​ളി​ത് വി​ദ്യാ​ര്‍​ഥി​നി ഇ​വ​രു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ല്‍ പോ​ലീ​സ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ, കൊ​ല്ല​മു​ള​യി​ല്‍ കാ​ണാ​താ​യ ജെ​സ്‌​ന​യെ​ന്ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ തി​രോ​ധാ​ന​ത്തി​ന്‍റെ ചു​രു​ള​ഴി​ക്കു​ന്ന​തി​ല്‍ പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വം എ​ന്നി​വ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു.

ബാ​ബു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പി.​മോ​ഹ​ന്‍​രാ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, ലി​ജു ജോ​ര്‍​ജ്, എ. ​സു​രേ​ഷ് കു​മാ​ര്‍, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, എ​ന്‍. ഷൈ​ലാ​ജ്, കെ.​ജ​യ​വ​ര്‍​മ, പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍, മാ​ത്യു കു​ള​ത്തു​ങ്ക​ല്‍, കെ.​കെ റോ​യി​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌