രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​നം സ്വീ​ക​രി​ച്ച ര​ഘു​നാ​ഥ​നു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ​ഹാ​യം നി​ഷേ​ധി​ച്ചെ​ന്ന്
Sunday, July 14, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ൽ നൂ​റോ​ളം പേ​രെ ര​ക്ഷി​ച്ച​തി​ന് രാ​ഹു​ൽ​ഗാ​ന്ധി വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ച​തി​ന്‍റെ പേ​രി​ൽ എ​ഴി​ക്കാ​ട് കോ​ള​നി​യി​ലെ ര​ഘു​നാ​ഥ​ന് പ​ഞ്ചാ​യ​ത്ത് ധ​ന​സ​ഹാ​യം നി​ഷേ​ധി​ച്ച​താ​യി ആ​ക്ഷേ​പം.

എ​ൽ​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​വ​ഗ​ണി​ച്ച ആ​റ​ൻ​മു​ള എ​ഴി​ക്കാ​ട് കോ​ള​നി​യി​ലെ ര​ഘു​നാ​ഥി​ന് വീ​ട് വ​യ്ക്കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം.

പ്ര​ള​യ​ത്തി​ൽ അ​ടി​ത്ത​റ താ​ഴ്ന്ന് പി​ന്നി​ലേ​ക്ക് ഇ​രു​ത്തി​യ വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ ര​ഘു​നാ​ഥ​ൻ ക​ള​ക്ട​റേ​റ്റി​ലും പ​ഞ്ചാ​യ​ത്തി​ലും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ല.

പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി എ​ഴി​ക്കാ​ട് കോ​ള​നി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ
ര​ഘു​നാ​ഥ​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും പ്ര​ള​യ​കാ​ല​ത്ത് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കോ​ള​നി​യി​ലെ​യും പ​രി​സ​ര​ത്തെ​യും നൂ​റോ​ളം പേ​രെ​യാ​ണ ്ര​ഘു​നാ​ഥ​ൻ സ്വ​ന്തം വ​ള്ള​ത്തി​ൽ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

രാ​ഹു​ലി​ന്‍റെ വ​ര​വി​നു പി​ന്നാ​ലെ ര​ഘു​നാ​ഥ​ൻ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് സി​പി​എം പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ് പ​ഞ്ചാ​യ​ത്ത് ധ​ന​സ​ഹാ​യം നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും പ​റ​യു​ന്നു.
വീ​ട് വ​യ്ക്കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് ര​ഘു​നാ​ഥ​നെ സ​ന്ദ​ർ​ശി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. ഡി​സി​സി നേ​തൃ​ത്വ​ത്തി​ൽ പ​ണം സ​മാ​ഹ​രി​ക്കും.

വി​ഷ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​ പ്പ​ള​ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ മു​ഖ്യ​ മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നി​വ​ രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്.​പ്ര​കാ​ശ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് രാ​ധാ​ച​ന്ദ്ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം.​ജേ​ക്ക​ബ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.