ഡെ​ങ്കി, എ​ച്ച്1 എ​ൻ1 ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന, പ​നി നി​യ​ന്ത്രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്
Sunday, July 14, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ർ​ഷം മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം കൂ​ടു​ന്ന​ത് ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കു ഭീ​ഷ​ണി.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും വ്യാ​പ​നം ദ്രു​ത​ഗ​തി​യി​ലാ​യി​ട്ടു​ണ്ട്. ഇ​ട​വി​ട്ടു പെ​യ്യു​ന്ന മ​ഴ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.ഡെ​ങ്കി​പ്പ​നി, എ​ച്ച് 1 എ​ൻ 1, എ​ലി​പ്പ​നി എ​ന്നി​വ​യു​ടെ വ്യാ​പ​ന​മാ​ണ് സ​മീ​പ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന​ത്. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വി​ല്ല.
ശ​രാ​ശ​രി 400 ആ​ളു​ക​ൾ പ്ര​തി​ദി​നം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി ബാ​ധി​ത​രാ​യി ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വ​രു​ടെ തു​ട​ർ പ​രി​ശോ​ധ​ന​യി​ലാ​ണ ്മ​റ്റ് രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ജൂ​ണി​ൽ ഡെ​ങ്കി​പ്പ​നി അ​ട​ക്ക​മു​ള്ള​വ​യു​ടെ വ്യാ​പ​നം കു​റ​ഞ്ഞി​രു​ന്നു.
ഡെ​ങ്കി ബാ​ധി​ത​രു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ക്കൊ​ല്ലം കു​റ​വാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ട​വി​ട്ടു പെ​യ്ത മ​ഴ ഡെ​ങ്കി അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​യി. ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കൊ​തു​കു​ക​ൾ വ​ർ​ധി​ക്കാ​ൻ ചെ​റി​യ മ​ഴ ഇ​ട​യാ​ക്കു​ന്നു​ണ്ട്.
തോ​ട്ടം മേ​ഖ​ല​യി​ലാ​ണ് ഡെ​ങ്കി​യു​ടെ വ്യാ​പ​നം കൂ​ടു​ത​ലാ​യു​ള്ള​ത്. ടാ​പ്പിം​ഗ് ആ​രം​ഭി​ച്ച​തും കൊ​തു​കു​ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത വ​ല്ല​ന അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ക്കു​റി​യും ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​ത്. റാ​ന്നി, ചി​റ്റാ​ർ, പ​ത്ത​നം​തി​ട്ട, കോ​ട്ടാ​ങ്ങ​ൽ, ച​ന്ദ​ന​പ്പ​ള്ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.ഡെ​ങ്കി​യോ​ടൊ​പ്പം ഇ​ക്കു​റി എ​ച്ച് 1 എ​ൻ 1 വ്യാ​പ​ന​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നെ കു​ഴ​യ്ക്കു​ന്ന​ത്. രോ​ഗം പ​ട​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ണം വ​കു​പ്പി​നു​മു​ണ്ടാ​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 20 ഓ​ളം ആ​ളു​ക​ളി​ൽ എ​ച്ച് 1 എ​ൻ 1 പി​ടി​പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ണ്ട് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ച്ച് 1 എ​ൻ 1 ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.
എ​ലി​പ്പ​നി റാ​ന്നി മേ​ഖ​ല​യി​ലാ​ണ് ഇ​ക്കു​റി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ട് മ​ര​ണ​വു​മു​ണ്ടാ​യി. തോ​ട്ടം മേ​ഖ​ല​യി​ലും തൊ​ഴി​ലു​റ​പ്പ് രം​ഗ​ത്തും പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് എ​ലി​പ്പ​നി കൂ​ടു​ത​ലാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ എ​ലി​യു​ടെ മൂ​ത്രം ക​ല​രു​ക​യും ഇ​ത് മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളി​ലൂ​ടെ ഉ​ള്ളി​ലേ​ക്കെ​ത്തു​ക​യു​മാ​ണ് രോ​ഗം ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
പ​നി ബാ​ധി​ത​രാ​യി എ​ത്തു​ന്ന​വ​രി​ൽ നി​ന്നാ​ണ് എ​ലി​പ്പ​നി അ​ട​ക്കം തി​രി​ച്ച​റി​യു​ന്ന​ത്. എ​ന്നാ​ൽ എ​ലി​പ്പ​നി തു​ട​ക്ക​ത്തി​ൽ ത​ന്നെ തി​രി​ച്ച​റി​ഞ്ഞു ചി​കി​ത്സി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​കും.
എ​ലി​പ്പ​നി തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സി​ക്കാ​ൻ പ്ര​ത്യേ​ക​ശ്ര​ദ്ധ വേ​ണ​മെ​ന്ന നി​ർ​ദേ​ശം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.ചി​ക്ക​ൻ​പോ​ക്സ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും ക​ണ്ടു​വ​രു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​അ​ട​ക്ക​മു​ള്ള​വ​യു​ടെ വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​വ​കു​പ്പ് പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്‍​സൂ​ണ്‍ ശ​ക്ത​മാ​യെ​ങ്കി​ൽ മാ​ത്ര​മേ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ല​തും പ​ട​രു​ന്ന​ത് ത​ട​യാ​നാ​കൂ​വെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.
മാ​ലി​ന്യ​ങ്ങ​ളും മ​ലി​ന​ജ​ല​വും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് രോ​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ലും സം​സ്ക​ര​ണ​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള അ​നാ​സ്ഥ രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ വ്യാ​പ​ന​വും മ​ത്സ്യ​ത്തി​ല​ട​ക്കം മാ​യം ക​ല​രു​ന്ന​തു​മെ​ല്ലാം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കു ക​ന​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.