ന​വീ​ക​രി​ച്ച സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, July 14, 2019 9:58 PM IST
കു​മ്പ​നാ​ട്: മ​ധ്യ തി​രു​വി​താം​കൂ​റി​ലെ ബാ​ങ്കു​ക​ളു​ടെ ത​ല​സ്ഥാ​ന​മാ​യ കു​മ്പ​നാ​ട്ട് ന്യൂ ​ജ​ന​റേ​ഷ​ൻ ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തെ വെ​ല്ലു​ന്ന പു​തി​യ ബാ​ങ്കിം​ഗ് ശ്രേ​ണി​യി​ലു​ള്ള ആ​ധു​നി​ക ബാ​ങ്കു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു.
കു​മ്പ​നാ​ട് കി​ഴ​ക്കേ ക​വ​ല​യി​ൽ കാ​ന​ക​ത്തി​ൽ ബി​ൽ​ഡിം​ഗി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന പു​തി​യ ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ന​ട​ക്കും. തി​രു​വ​ല്ല എ​ജി​എം എ​സ്. ഈ​ശ്വ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത്, റ​വ. ജോ​ൺ മ​ത്താ​യി എ​ന്നി​വ​ർ ബാ​ങ്കി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​ർ ജെ​യി​സ​ൺ ജെ​യിം​സ് അ​റി​യി​ച്ചു.