മ​ഹി​ളാ ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം
Sunday, July 14, 2019 9:58 PM IST
അ​ടൂ​ർ: മ​ഹി​ളാ ഐ​ക്യ​വേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഏ​ഴം​കു​ളം എം​സ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​റ​ക്കോ​ട് പി​ജി​എം സ്കൂ​ളി​ലെ റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക ര​മാ​ദേ​വി ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി ശ​ശി​ക​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ ല​ക്ഷ്മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ണ​പ്പാ​റ സു​രേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ദേ​വി സ​ന്തോ​ഷ്, മോ​ഹ​ൻ​ദാ​സ്, സ​തീ​ഷ് കു​മാ​ർ, അ​ശോ​ക കു​മാ​ർ, ശ​ശി​ധ​ര​ൻ, ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി വി​ജ​ല​ക്ഷ്മി ക​ർ​ണ​വ​ർ - ര​ക്ഷാ​ധി​കാ​രി, ജ​യ​ദേ​വി സ​ന്തോ​ഷ് - പ്ര​സി​ഡ​ന്‍റ്, ശ​ശി​ക​ല പ്ര​ദീ​പ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഗി​രി​ജ, ബി​ന്ദു ജ​യ​ദേ​വ​ൻ - സെ​ക്ര​ട്ട​റി​മാ​ർ, ഓ​മ​ന​യ​മ്മ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.