അ​ഭി​ജി​ത് അ​മ​ൽ​രാ​ജി​നു ലോ​ക റോ​ള​ർ​സ്കേ​റ്റിം​ഗ് സ്വ​ർ​ണ മെ​ഡ​ൽ
Sunday, July 14, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: സ്പെ​യി​നി​ൽ ന​ട​ന്ന റോ​ള​ർ​സ്കേ​റ്റിം​ഗ് (ജൂ​ണി​യ​ർ) ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള അ​ഭി​ജി​ത് അ​മ​ൽ​രാ​ജ് ലോ​ക ചാ​ന്പ്യ​നാ​യി.അ​ഭി​ജി​ത് അ​മ​ൽ​രാ​ജി​ന് ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​നും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.
സ്വീ​ക​ര​ണ സ​മ്മേ​ള​നം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഓ​ഫീ​സ​ർ ഷാ​ജി മു​ഹ​മ്മ​ദ്, കൗ​ൺ​സി​ൽ മെം​ബ​ർ​മാ​രാ​യ ടി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ൻ, മ​നോ​ജ് വി​നാ​യ​ക, സെ​ക്ര​ട്ട​റി മി​ലി​ന്ദ് വി​നാ​യ​ക, ബി​ജു രാ​ജ്, സു​നി​ത തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.