ആ​ന​ന്ദ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്നു
Sunday, July 14, 2019 10:00 PM IST
അ​ടൂ​ർ: ആ​ന​ന്ദ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ വൈ​ദു​തി ലൈ​നു​ക​ൾ താ​ഴ്ന്നും തു​ണു​ക​ളി​ൽ കാ​ട്ടു​ചെ​ടി​ക​ളു​ടെ വ​ള്ളി​യും വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​ട്ടി​യും നി​ര​ന്ത​രം വൈ​ദ്യു​തി മു​ട​ങ്ങു​ന്നു.
ലൈ​നു​ക​ൾ താ​ഴ്ന്നു കി​ട​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ ത​ട്ട ഭാ​ഗ​ത്തു നി​ന്നും അ​ടൂ​രി​ലേ​ക്കും തി​രി​ച്ചും പോ​കു​ന്ന​തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.
ആ​ഴ്ച​യി​ൽ മി​ക്ക ദി​വ​സ​വും ലൈ​നി​ലെ പ​ണി​യു​ടെ പേ​രി​ൽ ലൈ​ൻ ഓ​ഫ് ചെ​യ്യു​ന്നു​ണ്ട്.
എ​ന്നാ​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റു​ക​യോ, പ​ട​ർ​ന്നു ലൈ​നി​ൽ കി​ട​ക്കു​ന്ന കാ​ട്ടു​ചെ​ടി​ക​ളും വൃ​ക്ഷ ശി​ഖ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റാ​തെ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന ഈ ​അ​നാ​സ്ഥ സ്ഥി​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.